താംബൂലസംഖ്യാം ദ്വിഗുണാം ശരഘ്നാം
സൈകാം ഹരേത്സപ്തഭിരത്ര ശിഷ്ടൈഃ
സൂര്യാദികാനാമുദയോƒത്ര കല്പ്യോ
ഗ്രഹോദയോ യത്ര സ ലഗ്നരാശിഃ
സാരം :-
താംബൂലസംഖ്യയെ ഇരട്ടിച്ച് അഞ്ചുകൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയില്‍ ഒന്നുകൂട്ടി ഏഴില്‍ ഹരിക്കുക; [താംബൂല സംഖ്യയെ പത്തില്‍ പെരുക്കി ഒന്ന് കൂട്ടിയാല്‍ മതി, {(താംബൂല സംഖ്യ x 10) +1 = ലഭിക്കുന്ന ഉത്തരത്തെ ഏഴില്‍ ഹരിക്കുക}ശേഷിച്ച സംഖ്യ ക്രമേണ സൂര്യാദി ഏഴ് ഗ്രഹങ്ങളാകുന്നു. ഇപ്രകാരം വരുന്ന ഗ്രഹം തല്‍ക്കാലത്തില്‍ (താംബൂലപ്രശ്നദിവസത്തെ ഗ്രഹനിലയില്‍) ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ താംബൂല ലഗ്നരാശിയെന്ന് (താംബൂല ലഗ്നം / താംബൂലാരൂഢം) പറയുന്നു.
ഹരണശേഷം ശിഷ്ടസംഖ്യ ഒന്നെങ്കില്‍ സൂര്യനെന്നും, രണ്ടെങ്കില്‍ ചന്ദ്രനെന്നും, മൂന്നെങ്കില്‍ ചൊവ്വയെന്നും നാലെങ്കില്‍ ബുധനെനെന്നും, അഞ്ചു എങ്കില്‍ വ്യാഴം എന്നും ആറ് എങ്കില്‍ ശുക്രനെന്നും ഏഴ് എങ്കില്‍ ശനിയെന്നും ചിന്തിക്കണം. ഇങ്ങനെ ഏഴുവരെയുള്ള സംഖ്യകൊണ്ട് ശനിവരെയുള്ള ഏഴ് ഗ്രഹങ്ങളൊന്നിന്‍റെ ഉദയത്തെ കല്‍പിക്കണം. ഇപ്രകാരം വരുന്ന ഗ്രഹം - താംബൂലഗ്രഹം - പ്രശ്നസമയത്ത് ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ ലഗ്നരാശി അഥവാ താംബൂല ലഗ്നം (താംബൂലാരൂഢം) എന്ന് പറയുന്നു.