താംബൂലമേകം ദുഃഖായ
ദ്വിതീയം തു ധനക്ഷയം
തൃതീയം തു വിനാശായ
ചതുഃ പഞ്ച ശുഭാവഹം
സാരം :-
ഒരു വെറ്റില മാത്രമായാല്‍ ദുഃഖഫലത്തേയും രണ്ടു വെറ്റിലയാണെങ്കില്‍ ധനക്ഷയവും മൂന്നു വെറ്റിലയായാല്‍ വിനാശത്തേയും പറയണം. നാലോ അഞ്ചോ അതില്‍ കൂടുതലോ വെറ്റിലയുണ്ടെങ്കില്‍ ശുഭഫലപ്രദവുമാണ്.
ഈ ശ്ലോകത്തിന് മറ്റൊരു പ്രയോജനം കൂടിയുണ്ട്. ഇവിടെ 5 വരെയുള്ള വെറ്റിലകള്‍ക്കാണല്ലോ ഫലം പറഞ്ഞിട്ടുള്ളത്. അതിനാല്‍ ചില൪ ആകെ വെറ്റിലകളുടെ എണ്ണത്തെ 5 കൊണ്ട് ഹരിച്ച് ശിഷ്ടം എത്ര വരുന്നുവോ അതിനനുസരണമായി ശിഷ്ടസംഖ്യ 1 എങ്കില്‍ ദുഃഖം, 2 എങ്കില്‍ ധനനാശം, 3 എങ്കില്‍ വിനാശം, 4 എങ്കില്‍ ശുഭം, 5 എങ്കില്‍ ശുഭം എന്നിങ്ങനെ ഫലം നി൪ണ്ണയിക്കുന്നു. ഈ രീതിയും സ്വീകാര്യം തന്നെ.
പാത്രത്രയം ശത്രുപക്ഷേ ദശപ൪ണാരിവൈശ്യയോഃ
വീരേഭ്യഃ ഷോഡശഃ ശിവേ ദിവ്യൗഘേ വസുപീഠയുക്
തദ൪ദ്ധം ചൈവ സിദ്ധൗഘേ മാനവൗഘേ തദ൪ദ്ധകം
ഭൃത്യേഭ്യഃ സപ്തപ൪ണാനി കന്യായൈ പഞ്ചവിംശതിഃ
ചന്ദ്രയുക്തം മഹീശാനി പൗത്രേഭ്യോ ദശപഞ്ച ച
സ്നുഷായൈ ത്രിംശതിഃ ശിവേ ദാസ്യൈ ചൈവ ചതു൪ദശ
അന്യേഭ്യഃ പരമേശാനി വിംശത് പ൪ണാണി ദാപയേത്
സാരം :-
ശത്രുവിന് മൂന്നും, ശത്രുവായ വൈശ്യന് പത്തും, വീരന്മാ൪ക്ക് പതിനേഴും, ദിവ്യന്മാ൪ക്ക് മുപ്പത്തെട്ടും, സിദ്ധന്മാ൪ക്കും മനുഷ്യ൪ക്കും പത്തൊമ്പതും, ഭൃത്യന്മാ൪ക്ക് ഏഴും, കന്യകയ്ക്ക് ഇരുപത്തിയഞ്ചും, സാമന്ത രാജാക്കന്മാ൪ക്കും പൗത്രന്മാ൪ക്കും പതിനഞ്ചും, പുത്രവധുവിന് മുപ്പതും, ദാസിക്ക് പതിനാലും, മറ്റുള്ളവ൪ക്ക് ഇരുപതും വെറ്റിലയാണ് നല്‍കേണ്ടത് എന്നാണ് നിയമം. പൃച്ഛകന്‍ ഇതൊന്നും പാലിച്ചിരിക്കണമെന്നില്ല. എന്നാല്‍ ജ്യോതിഷിക്ക് ഈ അറിവും ഫലപ്രവചനത്തില്‍ യുക്തിപൂ൪വ്വം പ്രയോജനപ്പെടുത്താവുന്നതാണ്.