"സിരയാ ബുദ്ധിനാശനം". "സിരാദോഷേ തു ഗോത്രാണാം ദോഷം തത്തല്‍ വിനി൪ദ്ദിശേല്‍" എന്നെല്ലാം പറയപ്പെടുന്നു. അതിനാല്‍ ഏത് ഭാവത്തോടു ബന്ധപ്പെട്ട വെറ്റിലയിലാണോ സിരാദോഷങ്ങള്‍ കാണപ്പെടുന്നത്, ആ ഭാവം കൊണ്ട് പറയേണ്ട വ്യക്തികള്‍ക്ക് ബുദ്ധിമാന്ദ്യം ഭ്രാന്ത് ഇത്യാദിദോഷങ്ങളും, ആ ഭാവം സൂചിപ്പിക്കുന്ന കുടുംബശാഖകള്‍ക്കും നാശവും ഫലം പറയാവുന്നതാണ്. യുക്തിയോടെ ഇക്കാര്യം ഫലത്തില്‍ യോജിപ്പിച്ചുകൊള്ളുക.
സ്ഥൂലാഭിശ്ച സിരാഭിരാത്തബലയുക് തച്ഛോഭനം പൃച്ഛതാം
ദീ൪ഘായുഷ്യകരം സുഖാ൪ത്ഥജയദം ഭാവസ്യ പുഷ്ടിപ്രദം
സാരം :-
സിരകള്‍ ബലവത്തായിരുന്നാല്‍ ആ ഭാവത്തിന് പുഷ്ടിയും, ആ ഭാവം കൊണ്ട് പറയപ്പെടേണ്ട വ്യക്തികള്‍ക്ക് ദീ൪ഘായുസ്സും സുഖസമ്പത്തും വിജയവും ഉണ്ട് എന്ന് പറയാവുന്നതാണ്.
സിരാപ൪ണം തു ശൈഥില്യം കുര്യാത്തസ്യാസ്യഹൃദ്ഭവം
ശീ൪ണം ത്വഗ്ദോഷദം തസ്യ ഭക്ഷിതേ തു സിതാസിതേ
സാരം :-
സിരകള്‍ വായ്ക്കും ഹൃദയത്തിലും ശൈഥില്യം ഉണ്ടാക്കും. ഉണങ്ങിയതോ അഥവാ പൊട്ടി കഷണങ്ങളായി ചിതറിയതോ ആയ വെറ്റില കഴിക്കുന്നത് ത്വക്ദോഷത്തെ ഉണ്ടാക്കും.
ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭാവം സൂചിപ്പിക്കുന്ന വ്യക്തികളില്‍ ഇത്തരം ഫലാനുഭവങ്ങള്‍ ഉള്ളവ൪ ഉണ്ട് എന്ന് പറയാവുന്നതാണ്.