ഗുരും ദിനഗതാഹതം തനുപസംയുതം മണ്ഡലാ-
ദ്വിശോദ്ധ്യ ച തദാത്മരന്ധ്രപയുതം ഹി ബിംബസ്ഫുടം
ദൃഗാണമുഖവ൪ഗ്ഗനാഥബലവൃദ്ധിതോƒസ്യാലയേ
നിവാസനമുദി൪യ്യതാം ഭഗവതോ ഷഡാധാരകം.
സാരം :-
ഗുരുസ്ഫുടം (വ്യാഴഗ്രഹത്തിന്‍റെ സ്ഫുടം) വച്ച് ദിനഗതനാഴികകൊണ്ട് പെരുക്കി (ഗുണിച്ച്) അറുപതിലും മുപ്പതിലും കയറ്റി (കൂട്ടുക +) കിട്ടുന്ന സ്ഫുടത്തില്‍ ലഗ്നസ്ഫുടം ചേ൪ത്ത് (കൂട്ടുക +) കിട്ടുന്നത് പന്ത്രണ്ട് രാശിവെച്ച് അതില്‍ നിന്നും വാങ്ങി (കുറയ്ക്കുക) കിട്ടുന്ന സ്ഫുടത്തില്‍ അഞ്ചാം ഭാവാധിപന്‍റെയും അഷ്ടമാധിപന്‍റെയും സ്ഫുടം ചേ൪ത്താല്‍ കിട്ടുന്നത് ബിംബസ്ഫുടമാണ്. അഞ്ചാം ഭാവാധിപന്‍ തന്നെ അഷ്ടമാധിപനായാല്‍ രാശ്യാധിപത്യപ്രാധാന്യേന ഇരട്ടിച്ച് ചേ൪ക്കുകയും വേണം. ഈ ബിംബസ്ഫുടത്തിന്‍റെ ഷഡ്വ൪ഗ്ഗം വരുത്തി ഓരോ ഗ്രഹങ്ങളുടേയും ബലാബലങ്ങളറിഞ്ഞു ആയത് പകുതിയിലധികമായി വന്നാല്‍ ആ ദേവാലയത്തിലെ പ്രതിഷ്ഠ ഷഡാധാരപ്രതിഷ്ഠയാണെന്ന് പറയണം.