ബിംബം താമ്രമയം രവിഃ ശശധരോ
നീലാഞ്ജനാശ്മാദികം
ഹൈമം ഭൂമിസുതഃ കരോതി വിധിവത്
ഖഡ്ഗം തഥാ സ്ഥണ്ഡിലം
സാളഗ്രാമശിലാദികന്തു ശശിജോ
ജീവസ്തു രൗപ്യം ഭൃഗുഃ
ശ്രീചക്രം രവിജോ മഹീരുഹമയം
പീഠം ശിലാദീന്യപി.
സാരം :-
സൂര്യാദി നവഗ്രഹങ്ങളെക്കൊണ്ട് ശിലാദികളായ പ്രതിഷ്ഠാബിംബങ്ങളുടെ കാരകത്വത്തെ ചിന്തിക്കേണ്ടരീതിയാണ് പറയുന്നത്.
സൂര്യനാണെങ്കില്‍ ചെമ്പുകൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.
ചന്ദ്രനാണെങ്കില്‍ നീലാഞ്ജനകല്ലുകൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.
ചൊവ്വയ്ക്ക് സ്വ൪ണ്ണനി൪മ്മിതമായ ബിംബമാണെന്നും വാളും ശുദ്ധിയാക്കിയ സ്ഥലം ഇവയേയും പറയണം.
ബുധനെക്കൊണ്ട് സാളഗ്രാമശിലാദികളെകൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.
വ്യാഴത്തെക്കൊണ്ട് വെള്ളികൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.
ശുക്രനെക്കൊണ്ട് ശ്രീചക്രത്തെ പറയണം
ശനിയെക്കൊണ്ട് മരംകൊണ്ടുള്ള ബിംബത്തേയും ശിലാപീഠത്തേയും ചിന്തിയ്ക്കേണ്ടതാണ്.