സൂര്യേ ബിംബപതൗ ബലേന സഹിതേ
കട്വാദിസംമിശ്രിതം
വീര്യോനേ വിടപീകൃതം, ഹിമകരേ
സ്വ൪ണ്ണം, കുജേƒശ്മീകൃതം
സൌമ്യേ, കാഷ്ഠമയം ച നി൪ജ്ജരഗുരൗ
ലോഹൈഃ കൃതം പഞ്ചഭിഃ
ശുക്രേ രൂപ്യമയം, ശനൗ ത്രപുകസീ-
സാƒയോഭിരിത്യൂഹ്യതാം.
സാരം :-
ദേവപ്രശ്നത്തില്‍,
സൂര്യന്‍ ബിംബസ്ഫുടരാശിയുടെ അധിപനും ബലവാനുമായാല്‍ ബിംബം (വിഗ്രഹം) കടുശ൪ക്കരകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം. സൂര്യന്‍ ബലഹീനനാണെങ്കില്‍ ബിംബം മരത്തില്‍ നി൪മ്മിച്ചതാണെന്ന് പറയണം.
ചന്ദ്രന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം സ്വ൪ണ്ണംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.
ചൊവ്വ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം ശിലകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.
ബുധന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം മരംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.
വ്യാഴം ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം പഞ്ചലോഹംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.
ശുക്രന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം വെള്ളിലോഹംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.
ശനി ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം ഈയ്യം, കാരീയ്യം, ഇരുമ്പ് മുതലായ ലോഹങ്ങളിലൊന്നിനെകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.