തൃതീയഭേ പാപയുതേƒഷ്ടമേ വാ
ബ്രൂയാന്നിവേദ്യം ഖലു ദോഷയുക്തം
മന്ദേന ഹീനം വിഹതം കുജേന
ശവാദിദുഷ്ടം ശിഖിമാന്ദിസ൪പ്പൈഃ
സാരം :-
പാപഗ്രഹങ്ങള്‍ ബലഹീനരായി മൂന്നാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിന്നാല്‍ നിവേദ്യം ശുദ്ധമല്ലെന്നും തന്മൂലം ദേവകോപമുണ്ടെന്നും പറയണം. ആ പാപഗ്രഹം ശനിയായാല്‍ ആ നിവേദ്യം വളരെ അല്‍പമാണെന്നും വേണ്ടവണ്ണം ആസ്വാദ്യകരമല്ലെന്നും പറയണം. ചൊവ്വയായാല്‍ നിവേദ്യം വിഘ്നം കൂടാതെ കൃത്യമായി നടക്കുന്നില്ലെന്നും രാഹു കേതു ഗുളികന്‍ എന്നീ ഗ്രഹങ്ങളായാല്‍ നിവേദ്യ സാധനത്തില്‍ വല്ല പ്രാണികളും ചത്തുവീണു ദുഷിച്ചിട്ടുണ്ടെന്നും പറയേണ്ടതാണ്.
ശനിയെക്കൊണ്ട് പഴകിയതും നിന്ദ്യവുമായ "ജീ൪ണ്ണം സംസ്കൃതം" ഇത്യാദി "ഹോര" പദ്യങ്ങളിലെ താല്‍പര്യമനുസരിച്ച് വിചാരിക്കാവുന്നതാണ്. അതുപോലെ ഓരോ ഗ്രഹത്തിനും അവരവരുടെ കാരകത്വം അനുസരിച്ച് നിവേദ്യത്തിന്‍റെ ദോഷവശങ്ങളെ വിശദമായി ചിന്തിച്ചു പറയാവുന്നതാണ്.