വിചിന്ത്യോ ബിംബഭാവേനൈ-
വാഷ്ടബന്ധോƒപി തദ്ഗുണൈഃ
ചരസ്ഥിരത്വപൂ൪വ്വയാ യേ
ചതു൪ത്ഥേനേതി കേചന
അഷ്ടബന്ധത്തെപ്പറ്റി ചിന്തിക്കേണ്ടത് ബിംബഭാവത്തെ കൊണ്ടാണ് (ലഗ്നംകൊണ്ടും അഞ്ചാഭാവംകൊണ്ടും).
ബിംബഭാവം ചരരാശിയായാല്‍, അഷ്ടബന്ധത്തിനുറപ്പില്ലെന്നും സ്ഥിരരാശിയായാല്‍ അഷ്ടബന്ധത്തിന് ഉറപ്പുണ്ടെന്നും ഉഭയരാശിയായാല്‍ അഷ്ടബന്ധം മദ്ധ്യമായ നിലയിലാണെന്നും പറയണം. ബിംബഭാവത്തില്‍ നില്‍ക്കുക, നോക്കുക മുതലായ ഗ്രഹങ്ങളെകൊണ്ടും ബാദ്ധ്യസ്ഥന്മാരായ ഗ്രഹങ്ങളുടെ നിലകൊണ്ടും മേല്‍പ്പറഞ്ഞ ഫലങ്ങളുടെ ദൃഢതയെ അറിഞ്ഞുകൊള്ളണം.
അഷ്ട ബന്ധത്തിന്‍റെ ഉറപ്പുമുതലായവ നാലാം ഭാവംകൊണ്ടാണ് ചിന്തിക്കേണ്ടത് എന്ന് ചില൪ക്ക് അഭിപ്രായമുണ്ട്. ഒന്നുരണ്ടു രീതി അനുസരിച്ച് ചിന്തിക്കയെന്നുള്ളത് ഫലനി൪ദ്ദേശ വിഷയത്തില്‍ ഏറ്റവും ഉപകാരമാണ്.
(വിഗ്രഹത്തെ പീഠത്തില്‍ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് അഷ്ടബന്ധം)