പ്രാസാദമണ്ഡപമുഖോപനികേതനാനാം
ജീ൪ത്തിം വദേത്തപനജേ തു ചതു൪ത്ഥയാതേ
ദാഹം വിവസ്വദസൃജോ൪ഗ്ഗുളികേƒഘഭാജാം
പാതദ്വയേƒപ്യുപഗമം പതിതാന്ത്യജാനാം
നാലാം ഭാവത്തില്‍ ശനി നിന്നാല്‍ ശ്രീകോവില്‍, മണ്ഡപം, അമ്പലങ്ങള്‍, മുതലായവയ്ക്കും, മഠപ്പള്ളി, കൊട്ടാരങ്ങള്‍ മുതലായ ഉപഗ്രഹങ്ങള്‍ക്കും പഴക്കം മുതലായ ദോഷങ്ങളുണ്ടെന്നു പറയണം.
ചൊവ്വയോ സൂര്യനോ നാലാം ഭാവത്തില്‍ നിന്നാല്‍ മേല്‍പറഞ്ഞ ശ്രീകോവില്‍ മുതലായവയ്ക്ക് അഗ്നിദൂഷ്യം മുതലായവ ഉണ്ടെന്നു പറയണം.
ചൊവ്വ അനിഷ്ടഗതനായി അഗ്നിഭൂതത്തില്‍ നാലാം ഭാവത്തില്‍ നിന്നാല്‍ ശ്രീകോവിലിനു തീപിടിച്ചിട്ടുണ്ടെന്ന് തീ൪ച്ചയായും പറയാം. ഇങ്ങനെ യുക്തിപൂ൪വ്വം ചിന്തിച്ചുകൊള്ളണം.
ഗുളികന്‍ നാലാം ഭാവത്തില്‍ നിന്നാല്‍ പുലപോകാത്ത ആളുകള്‍ അമ്പലത്തില്‍ കടന്നിട്ടുണ്ടെന്നു പറയണം.
രാഹുവോ കേതുവോ നാലാം ഭാവത്തില്‍ നിന്നാല്‍ ഭ്രഷ്ടന്മാരായവ൪ ക്ഷേത്രത്തില്‍ കടന്നിരിക്കുന്നുവെന്നും പറയണം. തന്മൂലം ക്ഷേത്രസങ്കേതത്തിനു അശുദ്ധിയുണ്ടെന്നും അത് ദേവസാന്നിദ്ധ്യഹാനിക്ക് കാരണമാണെന്നും യുക്തിയുക്തം ചിന്തിച്ചു പറഞ്ഞുകൊള്ളണം.