ശൈലീ ദാരുമയീ, ലൗഹീ,
ലേപ്യാലേഖ്യാ ച സൈകതീ
മനോമയീ മണിമയീ
പ്രതിമാഷ്ടവിധാ സ്മൃതാ.
സാരം :-
1). ശിലകൊണ്ടുള്ളത്
2). മരംകൊണ്ടുള്ളത്
3). ലോഹംകൊണ്ടുള്ളത്
4). അരി മുതലായത് അരച്ച് ഉണ്ടാക്കുന്നത്
5). എഴുതിയത് (പൊടികള്‍കൊണ്ടുണ്ടാക്കിയ രൂപവും ചായംകൊണ്ടെഴുതിയ ചിത്രവുമെന്ന൪ത്ഥം)
6). മണല്‍കൂട്ടിവെച്ചുണ്ടാക്കിയത്
7). മനസ്സുകൊണ്ട് സങ്കല്‍പിക്കുന്നത്
8). രത്നങ്ങളൊന്നിച്ചുകൂട്ടിയുണ്ടാക്കിയത്.
ഇങ്ങനെ പ്രതിമകള്‍ എട്ടു വിധമാകുന്നു. ഇവരുടെ കാരകത്വമുള്ള ഗ്രഹങ്ങള്‍ ബിംബസ്ഫുടത്തില്‍ നില്‍ക്കുകയോ ബിംബസ്ഫുടാധിപന്മാരാകയോ ചെയ്‌താല്‍ അതാതു പ്രതിമകളെ പറഞ്ഞുകൊള്ളണം.