ദേവാനുകൂല്യാദിനിരൂപണേ പ്രാക്
പ്രോക്തം ഹി യുക്ത്യാത്ര ച യോജനീയം
സമ്പ൪ക്കരീ ദൃഷ്ട ഇഹാ൪ത്ഥനാശേ
ക്രിയാശുചൗ ശുദ്ധീകരീ വിധേയാ
സാരം :-
ദേവപ്രശ്നത്തില്‍ ധനനാശലക്ഷണം കണ്ടാല്‍ സാമ്പത്തികങ്ങളായ ക൪മ്മങ്ങളും അശുദ്ധിലക്ഷണം കണ്ടാല്‍ ശുദ്ധികലശാദികളായ ശുദ്ധിക്രിയകളും ചെയ്തുകൊള്ളണം.
***************************************
ദേവീനിഷേവാഗണനാഥഹോമ
ഭാഗൈകമത്യപ്രദസൂക്തജാപാഃ
ആപന്നിവൃത്ത്യൈ ധനധാന്യവൃദ്ധ്യൈ
ഗവ്യാഭിഷേകാദികമത്ര ശുദ്ധ്യൈ
സാരം :-
ദേവപ്രശ്നം കൊണ്ട് അനുഭവത്തിലും ഉള്ള ദോഷനിവാരണത്തിനായി ക്ഷേത്രത്തില്‍വച്ചു ഭഗവതിസേവ, ഗണപതിഹോമം, ഭാഗ്യസൂക്തജപം, സംവാദ സൂക്തജപം തുടങ്ങിയവ വിധിപ്രകാരം ചെയ്യേണ്ടതാകുന്നു. ധനധാന്യപുഷ്ടിയും ഈവക ക൪മ്മങ്ങള്‍കൊണ്ട് സിദ്ധിക്കും.
ക്ഷേത്രത്തില്‍ അശുദ്ധി ഉണ്ടായാല്‍ ഗവ്യാഭിഷേകം തുടങ്ങിയ ക൪മ്മങ്ങള്‍ ചെയ്യേണ്ടതാണ്.
ഭാവവശാലുള്ള മറ്റു ദോഷങ്ങള്‍ക്കുചിതങ്ങളായ പരിഹാരങ്ങള്‍ ചെയ്തു സാന്നിദ്ധ്യാദി പുഷ്ടി വരുത്തേണ്ടതാണ്.