ജീവിതകാലത്തെ മൂന്നായി ഭാഗിച്ച് അവയിൽ ഇന്നിന്ന ഭാവങ്ങളിൽ നിൽക്കുന്നവരുടെ ദശയെ പറയുന്നു

ഉദയരവിശശാംകപ്രാണികേന്ദ്രാദിസംസ്ഥാഃ
പ്രഥമവയസി മധ്യേന്ത്യേ ച ദദ്യുഃ ഫലാനി
ന ഹി ന ഫലവിപാകഃ കേന്ദ്രസംസ്ഥാദ്യഭാവേ
ഭവതി ഹി ഫലപക്തി പൂർവ്വമാപോക്ലിമേപി.

സാരം :-

ഉദയലഗ്നം, സൂര്യൻ, ചന്ദ്രൻ ഈ മൂന്നിൽവെച്ചു ഏതിനാണോ അധികം ബലമുള്ളത് അതിന്റെ കേന്ദ്രസ്ഥന്മാരുടെ ദശയാണ് ജീവിതകാലത്തെ ശരാശരി മൂന്നുഭാഗമാക്കിയാൽ ആദ്യഭാഗത്തിൽ അനുഭവിയ്ക്കുക. ഇവിടെ മൂന്നു ഭാഗമാക്കേണ്ടത് ആയുർദ്ദായഗണിതപ്രകാരം സിദ്ധിച്ച ഒട്ടാകെയുള്ള ആയുസ്സിനേയാണെന്നു ധരിയ്ക്കണം. മുൻപറഞ്ഞതിന്റെ പണപരസ്ഥന്മാരുടെ ദശ ആയുസ്സിന്റെ മദ്ധ്യഖണ്ഡത്തിലും, ആപോക്ലിമസ്ഥന്മാരുടെ ദശ അന്ത്യഖണ്ഡത്തിലും അനുഭവിക്കുന്നതാണ്. കേന്ദ്രം, പണപരം, ആപോക്ലിമം ഇവ ഓരോന്നിലും ഒന്നിലധികം ഗ്രഹങ്ങളോ ലഗ്നമോ ഉള്ള വിഷയത്തിൽ ആ ഓരോന്നിലേയും ദശാക്രമവിഭാഗത്തെ അടുത്ത ശ്ലോകംകൊണ്ടു വിവരിയ്ക്കുന്നതാണ്. കേന്ദ്രത്തിൽ അഥവാ കേന്ദ്രപണപരങ്ങളിൽ ആരുമില്ലാതെ വന്നാൽ ജീവിതകാലത്തിന്റെ ആദിമമദ്ധ്യഖണ്ഡങ്ങളിൽ ഒന്നിന്റേയും ദശാഫലം അനുഭവിക്കുകയില്ലെനാണ് തോന്നുക. എന്നാൽ അങ്ങനെയല്ല, ഈ ഘട്ടത്തിൽ മൂന്നു ഖണ്ഡങ്ങളിലും ആപോക്ലിമസ്ഥന്മാരുടെ ദശയാണ്‌ അനുഭവിയ്ക്കുക. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം.

ഗ്രന്ഥകർത്താവ് സർവ്വഥാ നിർദ്ദിഷ്ടവും ഗുണസമ്പൂർണ്ണവുമാണെന്നു പറഞ്ഞ അംശകദശയേയാണ് ഗണിച്ചുണ്ടാക്കിയതെന്നും, ലഗ്നാദിത്യചന്ദ്രന്മാരിൽ അധികബലവാൻ ആദിത്യനാണെന്നും വിചാരിയ്ക്കുക. എന്നാൽ ജനനം മുതൽ ആദ്യം തുടങ്ങുന്നതു സൂര്യദശയാകുന്നു. ഈ സൂര്യദശാനന്തരം സൂര്യന്റെ കേന്ദ്രത്തിൽ നിൽക്കുന്നവരുടേയും തദനന്തരം ആദിത്യന്റെ പണപരസ്ഥന്മാരുടേയും, അതിന്റെ ശേഷം സൂര്യന്റെ ആപോക്ലിമസ്ഥന്മാരുടേയും ദശാവിപാകമാണ് എന്നും അറിയണം. സൂര്യകേന്ദ്രത്തിൽ ഗ്രഹങ്ങളോ ലഗ്നമോ ഇല്ലെങ്കിൽ ആദ്യം സൂര്യദശ കഴിഞ്ഞാൽ പിന്നെ സൂര്യന്റെ പണപരസ്ഥന്മാരുടേയും, സൂര്യന്റെ കേന്ദ്രത്തിലും പണപരത്തിലും ആരുമില്ലെങ്കിൽ സൂര്യദശയ്ക്കുശേഷം ആപോക്ലിമസ്ഥന്മാരുടേയും ദശയാണ്‌ അനുഭവിയ്ക്കുക എന്ന് താല്പര്യം. ലഗ്നം, ചന്ദ്രൻ ഇവർക്കു അധികം ബലമുള്ള വിഷത്തിലും ഈ ന്യായമനുസരിച്ച് കണ്ടുകൊള്ളേണ്ടതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.