അംശകദശ 3

സത്യോപദേശഃ പ്രവരോത്ര കിന്തു
കുർവ്വന്ത്യയോഗ്യം ബഹുവർഗ്ഗണാഭിഃ
ആചാര്യകന്ത്വത്ര ബഹുഘ്നതായാ-
മേകന്തു യദ്ഭൂരി തദേവ കാര്യം.

സാരം :-

ഈ അദ്ധ്യായത്തിൽ 1) ഉച്ചനീചദശ 2). ജീവശർമ്മീയദശ 3). അംശകദശ എന്നിങ്ങനെ മൂന്നു പ്രകാരത്തിലുള്ള ദശകളെപ്പറഞ്ഞതിൽ ഒടുവിൽ പറഞ്ഞ സത്യാചാര്യപക്ഷമായ അംശകദശയാണ്‌ ശ്രേഷ്ഠമായിട്ടുള്ളത്. ഈ ശ്രേഷ്ഠതയ്ക്കുള്ള കാരണങ്ങളെ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. എന്നിരുന്നാലും ഗണനാസമ്പ്രദായ (ഗുരൂപദേശ) കൈവല്യം നിമിത്തം ഈ അംശകദശാനയനക്രിയയിങ്കലും പലർക്കും അബദ്ധം പറ്റുന്നുണ്ട്. എങ്ങനെ എന്നാൽ ഇവിടെ ഈ അദ്ധ്യായത്തിലെ പത്താം ശ്ലോകത്തിൽ ഉദാഹരിച്ച ശുക്രദശയെതന്നെ ഉദാഹരണത്തിനെടുത്ത് അതു വ്യക്തമാക്കാം. ഇവിടെ ദൃശ്യാർദ്ധഹരണവും കൂടി കഴിഞ്ഞപ്പോൾ ബാക്കിയായിക്കണ്ടത് മൂന്ന് സംവത്സരവും നാലു മാസവുമാണല്ലോ. ആ ദശാനാഥനായ ശുക്രന് മേൽപ്രകാരം കിട്ടിയ ദശാസംവത്സരത്തെ പെരുക്കുവാൻ 1). ഉച്ചരാശിസ്ഥിതി 2), വക്രഗതി 3). വർഗ്ഗോത്തമാംശകം എന്നീ മൂന്ന് അവസ്ഥകളും ഉണ്ടെന്നു വെയ്ക്കുക. എന്നാൽ മേൽപ്പറഞ്ഞ മൂന്നു സംവത്സരം നാലുമാസത്തെ ആദ്യം ഉച്ചസ്ഥിതി നിമിത്തം മൂന്നിൽ പെരുക്കി 10 സംവത്സരമാക്കുന്നു. വക്രഗതിയും കൂടി ഉണ്ടാവുകമൂലം ഇതിനെ പിന്നെയും മൂന്നിൽ പെരുക്കി 30 സംവത്സരമാക്കുന്നു. വർഗ്ഗോത്തമാംശകമുണ്ടായാൽ അതിനെ പിന്നെ രണ്ടിലും പെരുക്കി 60 ആക്കുന്നു. ഈ രീതിയാണ് ഗുരൂപദേശവികലന്മാരായ പണ്ഡിതാഭിമാനികൾ ഗുണനക്രിയ ചെയ്യുന്നത്. അതുതന്നെയാണ് പലർക്കും അബദ്ധം പറ്റുന്നുണ്ടെന്നു ആദ്യം പറയാനും കാരണം.

എന്നാൽ ഈ വിഷയത്തിൽ ഗുണനക്രിയ എങ്ങനെയാണ് ചെയ്യേണ്ടതെന്നുള്ള ഗുരൂപദേശത്തേയും വിവരിയ്ക്കാം. പെരുക്കത്തക്കതായി ഒരു ഗ്രഹത്തിന്നു ഉച്ചവക്രവർഗ്ഗോത്തമാദി പലതുമുണ്ടെങ്കിലും അവയിൽ വലിയ സംഖ്യയെക്കൊണ്ടു മാത്രം പെരുക്കിയാൽ മതി. മേൽപ്പറഞ്ഞ ശുക്രദശയെത്തന്നെ ഇവിടേയും എടുക്കുക. ശുക്രന്നു ഉച്ചാദികളായ മൂന്നു അവസ്ഥകൾ ഉണ്ടായിരുന്നുവെങ്കിലും ഹരണങ്ങൾ കഴിഞ്ഞു ബാക്കി കണ്ട മൂന്നു സംവത്സരവും നാലു മാസവുമുള്ള ദശാകാലത്തെ മൂന്നിൽ പെരുക്കി പത്തു സംവത്സരമാക്കിയാൽ മാത്രം മതിയെന്നു താൽപര്യം.

ഇപ്പോൾ ഈ അദ്ധ്യായത്തിൽ ഇതേവരെയായി മൂന്നു പ്രകാരത്തിലുള്ള ദശാനയനത്തേയും, അവയുടെ പ്രാധാന്യവിശേഷത്തേയും ഒരു വിധമൊക്കെ പറഞ്ഞുകഴിഞ്ഞു. ഈ ദശകളുടെ ദശാക്രമത്തേയും, അപഹാരച്ഛിദ്രാദികളേയും, ദശാഫലത്തേയും മറ്റും അടുത്ത അദ്ധ്യായത്തിൽ പറയുന്നതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.