അംശകദശ 2

കിന്ത്വത്ര ഭാംശപ്രതിമം ദദാതി
വീര്യാന്വിതാ രാശിസമഞ്ച ഹോരാ
ക്രൂരോദയേ യോപചയസ്സ നാത്ര
കാര്യഞ്ച നാബ്ദൈഃ പ്രഥമോപദിഷ്ടൈഃ

സാരം :-

ഈ അംശകദശയ്ക്ക് ഉച്ചനീചദശ ജീവശർമ്മീയദശ ഇതുകളിൽ നിന്ന് നാലുപ്രകാരത്തിൽ വ്യത്യാസങ്ങളുണ്ട്. അവയെ താഴെ ചേർക്കുന്നു.

1). മേഷാദിയായി കണക്കാക്കുമ്പോൾ ലഗ്നഭാവത്തിൽ എത്ര നവാംശകം ഭുജിച്ചുകഴിഞ്ഞിട്ടുണ്ടോ അത്ര സംവത്സരമാണ് ലഗ്നദശയുള്ളത്. കുറച്ചുകൂടി വ്യക്തമാക്കാം. ഈ അദ്ധ്യായത്തിലെ ഒമ്പതാം ശ്ലോകം കൊണ്ട് ഗ്രഹസ്ഫുടങ്ങളിൽ നിന്ന് ഗ്രഹങ്ങളുടെ ദശ വരുത്തുവാൻ പറഞ്ഞിട്ടുണ്ടല്ലോ. അപ്രകാരം ലഗ്നസ്ഫുടം വെച്ച് ക്രിയ ചെയ്‌താൽ കിട്ടുന്നതാണ് ലഗ്നദശയെന്നു താല്പര്യം.

2). ഒന്നാം അദ്ധ്യായത്തിലെ പത്തൊമ്പതാം ശ്ലോകം കൊണ്ട് പറഞ്ഞ പ്രകാരം നോക്കുമ്പോൾ ലഗ്നഭാവത്തിനു പൂർണ്ണബലമുണ്ടെന്നു വരികിൽ ലഗ്നഭാവത്തിൽ ഒരു രാശിയ്ക്ക് ഒരു സംവത്സരം വീതമുള്ളതും കൂടി മുൻവരുത്തിയ ലഗ്നദശയിൽ കൂട്ടണം. എന്നാലാണ് ലഗ്നദശകിട്ടുക. അതിന്റെയും ക്രിയ, വ്യക്തമായി പറയാം. ലഗ്നസ്ഫുടത്തെ വെച്ച് 12 ൽ പെരുക്കി ചുവടാദിയായി 60 ലും, 30 ലും, 12 ലും കയറ്റിയാൽ മുകളിലേതു സംവത്സരവും, ക്രമത്താൽ ചുവട്ടിലേതു മാസദിവസനാഴികകകളുമാകുന്നതാണ്. ഇതും മുൻവരുത്തിവെച്ചു ലഗ്നദശയിൽ കൂട്ടണമെന്നു താല്പര്യം.

3). ഇതിന്നു ക്രൂരോദയഹരണം ചെയ്യേണ്ടതില്ലെന്നും അറിയേണ്ടതാണ്.

4). ഈ അദ്ധ്യായത്തിലെ ഒന്നാം ശ്ലോകംകൊണ്ടും ഒമ്പതാം ശ്ലോകത്തിലെ പൂർവ്വാർദ്ധംകൊണ്ടും പറഞ്ഞ സംവത്സരങ്ങളെക്കൊണ്ട് ഇവിടെ ഒരു പ്രയോജനവുമില്ലെന്നും അറിയണം. ആ പറഞ്ഞ സംവത്സരങ്ങളെക്കൊണ്ടല്ല ഈ അംശകപക്ഷപ്രകാരമുള്ള ദശവരുത്തേണ്ടതാണെന്നും താല്പര്യം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.