ചാന്ദ്രേ രത്നസുതസ്വദാരവിഭവ-
പ്രജ്ഞാസുഖൈരന്വിതഃ
സിംഹേ സ്യാൽ ബലനായകസ്സുരഗുരൗ
പ്രോക്തം ച യർച്ചാന്ദ്രഭേ
സ്വർക്ഷേ മാണ്ഡലികോ നരേന്ദ്രസചിവ-
സ്സേനാപതിർവ്വാ ധനീ
കുംഭേ കർക്കടവൽഫലാനി മകരേ
നീചോƒല്പവിത്തോƒസുഖീ.
വ്യാഴത്തിന്റെ ഉച്ചരാശിയായ കർക്കിടകം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ രത്നാദിശ്രേഷ്ഠവസ്തുക്കളും നല്ല പുത്രന്മാരും സമ്പത്തും സൽകളത്രവും (നല്ല ഭാര്യയും) ഗൃഹോപകരണങ്ങളും ബുദ്ധിശക്തിയും സുഖവും ഉള്ളവനായിരിക്കും.
ചിങ്ങം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ബലങ്ങളുടെ (സൈന്യങ്ങളുടെ) നായകനായും കർക്കിടകം രാശിയിൽ വ്യാഴം നിൽക്കുമ്പോഴുള്ള ഫലങ്ങൾ തെന്നെ ചിങ്ങം രാശിയിലും വ്യാഴം നിൽക്കുമ്പോൾ അനുഭവിക്കും.
ധനു രാശിയിലോ മീനം രാശിയിലോ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാവോ ദേശനാഥനോ രാജമന്ത്രിയോ സേനാനായകനോ പ്രഭുവോ ധനവാനോ ആയി ഭവിക്കും.
കുംഭം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവന് കർക്കിടകം രാശിയിൽ വ്യാഴം നിൽക്കുമ്പോഴുള്ള ഫലങ്ങളെല്ലാം തന്നെ അനുഭവിക്കുന്നവനായിരിക്കും.
വ്യാഴത്തിന്റെ നീചരാശിയായ മകരം രാശിയിൽ വ്യാഴം നിൽക്കുമ്പോൾ ജനിക്കുന്നവൻ ഉചിതമല്ലാത്തതും നിന്ദ്യവുമായ കർമ്മങ്ങളെ ചെയ്യുന്നവനായും സുഖമില്ലാത്തവനായും ധനപുഷ്ടി ഇല്ലാത്തവനായും ഭവിക്കും.