ലഗ്നേƒർക്കേƒല്പകചഃ ക്രിയാലസതമഃ
ക്രോധീ പ്രചണ്ഡോന്നതോ
മാനീ ലോചനരൂക്ഷകഃ കൃശതനു-
ശ്ശൂരോƒക്ഷമോ നിർഘൃണഃ
സ്ഫോടാക്ഷശ്ശശിഭേ ക്രിയേ സതിമിര-
സ്സിംഹേ നിശാന്ധഃ പുമാൻ
ദാരിദ്ര്യോപഹതോ വിനഷ്ടതനയോ
ജാതസ്തുലായാം ഭവേൽ.
ലഗ്നത്തിൽ (ലഗ്നരാശിയിൽ) സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ തലമുടി കുറഞ്ഞവനായും പ്രവൃത്തികളിൽ മടിയുള്ളവനായും കോപിയായും ക്രൂരതയും ഔന്നത്യവും അഭിമാനവും ദൃഷ്ടികൾക്ക് രൂക്ഷതയും ശരീരത്തിനു കൃശത്വവും ഉള്ളവനായും ശൂരനായും ക്ഷമയും ദയയും ഇല്ലാത്തവനായും ഭവിക്കും.
********************************************
കർക്കിടകം രാശി ലഗ്നമായിവരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കുരുക്കളോ പൊട്ടലോ ഉന്തലോ ഉള്ള കണ്ണുകളുള്ളവാനായിരിക്കും.
മേടം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ തിമിരം എന്ന നേത്രരോഗമുള്ളവനായും ഏറ്റവും ഗുണവും വിദ്യയും ആചാരവും സമ്പത്തും പ്രഭുത്വവും പ്രസിദ്ധിയും ഉള്ളവനായും ഭവിക്കും.
ചിങ്ങം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവാൻ മാലക്കണ്ണുള്ളവനായി (രാത്രി കണ്ണിന് കാഴ്ചയില്ലാത്തവൻ) ഭവിക്കും.
തുലാം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ദാരിദ്രവും സന്താനഹാനിയും ദുഃഖവും അന്ധത്വവും ഉള്ളവനായി ഭവിക്കും.
മീനം രാശി ലഗ്നമായി വരികയും അവിടെ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ത്രീജനങ്ങളാൽ സേവിക്കപ്പെടുന്നവനായിത്തീരും.
************************************
ഇവിടെ ഏത് രാശി ലഗ്നമായാലും ആദിത്യോദയഫലം (സൂര്യൻ ലഗ്നത്തിൽ നിൽക്കുമ്പോഴുള്ള ഫലം) ആദ്യം പറഞ്ഞപ്രകാരം തന്നെ നിരൂപിക്കയും വിശേഷഫലങ്ങളെക്കൂടി സംഘടിപ്പിക്കയും വേണം.