പരയുവതിരതസ്തദർത്ഥവാദൈർ-
ഹൃതവിഭവഃ കുലപാംസനഃ കുജർക്ഷേ
സ്വബലമതിധനോനരേന്ദ്രപൂജ്യഃ
സ്വജനവിഭുഃ പ്രഥിതോഭയസ്സിതേ സ്വേ.
മേടം രാശിയിലോ വൃശ്ചികം രാശിയിലോ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ അന്യസ്ത്രീകളിൽ ആസക്തിയുള്ളവനായും തന്നിമിത്തം സകലസ്വത്തുക്കളും ദുർവ്യയം ചെയ്യുന്നവനായും തന്റെ വംശത്തിനും തനിക്കും കളങ്കത്തെ ജനിപ്പിക്കുന്നവനായും ഭവിക്കും.
ശുക്രന്റെ സ്വക്ഷേത്രരാശിയായ ഇടവം രാശിയിലോ തുലാം രാശിയിലോ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ തന്റെ ബലംകൊണ്ടും ബുദ്ധികൊണ്ടും ലഭിക്കപ്പെട്ട ധനത്തോടുകൂടിയവനായും രാജപൂജ്യനായും സ്വജനങ്ങളിൽ പ്രധാനിയായും പ്രസിദ്ധനായും നിർഭയനായും ഭവിക്കും.