തപനാദ്ധനഗൈർവ്വേസി-
സ്സുധാംശുരഹിതൈർവ്വ്യയസ്ഥിതൈർവ്വാസീ
ഉഭയസ്ഥിതൈശ്ച ഖേടൈ-
രുഭയചരീ നാമ യോഗശ്ച
ചൊവ്വ മുതലായ അഞ്ച് ഗ്രഹങ്ങളിൽ ഒന്നോ അതിലധികമോ ഗ്രഹം സൂര്യന്റെ രണ്ടാം ഭാവത്തിൽ നിന്നാൽ "വേസിയോഗം" സംഭവിക്കും.
ചൊവ്വ മുതലായ അഞ്ച് ഗ്രഹങ്ങളിൽ ഒന്നോ അതിലധികമോ ഗ്രഹം സൂര്യന്റെ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ "വാസിയോഗം" സംഭവിക്കും
ചൊവ്വ മുതലായ അഞ്ച് ഗ്രഹങ്ങൾ സൂര്യന്റെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ വേസിയോഗം "ഉഭയചരീയോഗം" സംഭവിക്കും.