സ്വതന്ത്രഃ പരവിദ്വേഷീ ശസ്ത്രവിദ്യാരതശ്ശഠഃ
നിന്ദ്യഃകൃശോƒർത്ഥഹീനശ്ച പരിഘേ കാര്യവിഘ്നകൃൽ.
സാരം :-
പരിഘ നിത്യയോഗത്തിൽ ജനിക്കുന്നവൻ സ്വതന്ത്രനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും ആയുധാഭ്യാസത്തിൽ താല്പര്യമുള്ളവനായും നിന്ദ്യനായും ചടച്ച ശരീരത്തോടുകൂടിയവനായും നിർദ്ധനനായും കാര്യങ്ങൾക്ക് വിഘ്നത്തെ ചെയ്യുന്നവനായും ഭവിക്കും.