പ്രഥിതശ്ചതുരോടനോƒല്പവിത്തഃ
ക്രിയഗേ ത്വായുധഭൃദ്വിതുംഗഭാഗേ
ഗവി വസ്ത്രസുഗന്ധപണ്യജീവീ
വനിതാദ്വിൾകശലശ്ചഗേയവാദ്യേ
സാരം :-
സൂര്യൻ മേടം രാശിയിൽ പത്തുതിയതിക്കുമേൽ ഉള്ള ഭാഗങ്ങളിൽ നിൽക്കുന്ന കാലം ജനിക്കുന്നവൻ പ്രസിദ്ധിയും സാമർത്ഥ്യവും ഉള്ളവനായും സഞ്ചാരപ്രിയനായും അല്പധനം മാത്രം ഉള്ളവനായും ആയുധധാരിയായും ഭവിക്കും. പരമോച്ചഭാഗമായ ആദ്യത്തെ പത്തു തിയ്യതിക്കകമാണ് ജനനമെങ്കിൽ ഈ പറഞ്ഞദോഷഫലമുണ്ടായിരിക്കയില്ല. പ്രസിദ്ധനായും സമർത്ഥനായും സ്വഗൃഹത്തിൽ സുഖവാസിയായും ധനപുഷ്ടിയുള്ളവനായും അംഗരക്ഷകന്മാരായ അനേകം ആയുധധാരികളോടുകൂടിയവനായും ഭവിക്കും.
ഇടവമാസത്തിൽ (സൂര്യൻ ഇടവം രാശിയിൽ നിൽക്കുമ്പോൾ) ജനിക്കുന്നവൻ വസ്ത്രങ്ങളേയും സുഗന്ധദ്രവ്യങ്ങളേയും വിറ്റു ലഭിക്കുന്ന ധനം കൊണ്ട് ഉപജീവിക്കുന്നവനായും സ്ത്രീകളെ ദ്വേഷിക്കുന്നവനായും സംഗീതത്തിലും വാദ്യപ്രയോഗത്തിലും സാമർത്ഥ്യമുള്ളവനായും ഭവിക്കും.