ജാതസ്തൌലിനി ശൌണ്ഡികോƒദ്ധ്വനിരതോ
ഹൈരണ്യകോ നീചകൃൽ
ക്രൂരസാഹസികോ വിഷാർജിതധന-
ശ്ശാസ്ത്രാന്തഗോƒളിസ്ഥിതേ
സൽപൂജ്യോ ധനവാൻ ധനുർദ്ധരഗതേ
തീക്ഷ്‌ണോ ഭിഷക്കാരുകോ
നീചോƒജ്ഞഃകുവണിങ് മൃഗേƒല്പധനവാൻ
ലുബ്ധോƒന്ന്യഭാഗ്യേ രതഃ
സാരം :-
തുലാം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (തുലാമാസത്തിൽ ജനിക്കുന്നവൻ) മദ്യം ഉണ്ടാക്കുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവനായും സത്യവാദിയായും സ്വർണ്ണം ഉണ്ടാക്കുന്നവനോ സ്വർണ്ണവ്യാപാരം ചെയ്യുന്നവനോ ആയും നീചപ്രവൃത്തിയോടുകൂടിയവനായും ഭവിക്കും.
വൃശ്ചികം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (വൃശ്ചികമാസത്തിൽ ജനിക്കുന്നവൻ) ക്രൂരനായും സാഹസകർമ്മത്തെ ചെയ്യുന്നവനായും വിഷവിദ്യകൊണ്ടോ വിഷപ്രയോഗംകൊണ്ടോ വിഷമിച്ചിട്ടോ ധനത്തെ സമ്പാദിക്കുന്നവനായും വ്യാകരണശാസ്ത്രങ്ങളിൽ നിപുണനായും ഭവിക്കും.
ധനു രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (ധനു മാസത്തിൽ ജനിക്കുന്നവൻ) സജ്ജനങ്ങൾക്ക് പൂജനീയനായും ധനവാനായും നിരപേക്ഷനായും വൈദ്യവൃത്തിയിൽ പ്രവർത്തിക്കുന്നവനായും ശില്പകർമ്മങ്ങളെ അറിയുന്നവനായും ഭവിക്കും.
മകരം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (മകര മാസത്തിൽ ജനിക്കുന്നവൻ) തന്റെ കുലത്തിൽ യോഗ്യമല്ലാത്തതും നിന്ദ്യവുമായ പ്രവൃത്തിയെ ചെയ്യുന്നവനായും അറിവില്ലാത്തവനായും കുത്സിതദ്രവ്യങ്ങളെ ക്രയവിക്രയം ചെയ്യുന്നവനായും അല്പധനം മാത്രം ഉള്ളവനായും അന്യന്മാരുടെ ഭാഗ്യത്തെക്കൊണ്ട് ജീവിക്കുന്നവനായും ഭവിക്കും.