ജലപരധനഭോക്താ ദാരവാസോനുരക്തഃ
സമരുചിരശരീരസ്തുംഗനാസോ ബൃഹല്ക്കഃ
അഭിഭവതിസപത്ന്യാം സ്ത്രീജിതശ്ചാരുദൃഷ്ടിർ-
ദ്യുതിനിധിധനഭോഗീ പണ്ഡിതശ്ചാന്ത്യരാശൌ
സാരം :-
മീനം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (മീനക്കൂറിൽ ജനിക്കുന്നവൻ) ജലോല്പന്നങ്ങളായ ദ്രവ്യങ്ങളുടെ ക്രയവിക്രയാദികൾകൊണ്ട് ലഭിക്കുന്ന ധനംകൊണ്ട് ജീവിക്കുന്നവനായും കളത്രത്തോടുകൂടെ (ഭാര്യയോടുകൂടെ) വസിക്കുന്നവനായും ഭാര്യയിൽ അനുരാഗമുള്ളവനായും സർവ്വാവയവപരിപൂർണ്ണവും സുന്ദരവും ആയ ശരീരത്തോടുകൂടിയവനായും ഉയർന്ന മുക്കും വലിയ തലയും ഉള്ളവനായും ശത്രുക്കളെ തോല്പിക്കുന്നവനായും സ്ത്രീകൾക്കധീനനായും നല്ല കണ്ണുകളോടുകൂടിയവനായും കാന്തിയും നിധിദ്രവ്യവും സമ്പത്തും ഭോഗവും പാണ്ഡിത്യവും ഉള്ളവനായും ഭവിക്കും.