ആവക്രദ്രുതഗസ്സമുന്നതകടിഃ
സ്ത്രീനിർജ്ജിതസ്സൽസുഹൃദ്
ദൈവജ്ഞഃ പ്രചൂരാലയഃ ക്ഷയധനൈ-
സ്സംയുജ്യതേ ചന്ദ്രവൽ
ഹ്രസ്വഃ പീനഗളസ്സമേതി ച വശം
സാമ്നാ സുഹൃദ്വത്സല-
സ്തോയോദ്യാനരതസ്സ്വവേശ്മസഹിതേ
ജാതശ്ശശാങ്കേ നരഃ.
സാരം :-
കർക്കിടകം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (കർക്കിടകകൂറിൽ ജനിക്കുന്നവൻ) ഒരു പുറം ചരിഞ്ഞ് വേഗത്തിൽ നടക്കുന്നവനായും ഉയർന്നിരിക്കുന്ന കടിപ്രദേശത്തോടുകൂടിയവനായും സ്ത്രീകൾക്ക് അധീനനായും നല്ല ബന്ധുക്കളും ജ്യോതിശാസ്ത്രത്തിൽ ജ്ഞാനവും വളരെ ഗൃഹങ്ങളുടെ കർത്തൃത്വവും (ഗൃഹങ്ങളുടെ ഉടമസ്ഥൻ) ഉള്ളവനായും ചന്ദ്രനെപ്പോലെ ധനാദികൾക്ക് വൃദ്ധിക്ഷയങ്ങളും (ധനം കൂടിയും കുറഞ്ഞുമിരിക്കുക്ക) ദേഹത്തിനു ഹ്രസ്വത്വവും കഴുത്തിന് തടിപ്പും നല്ല വാക്ക് കൊണ്ട് വശപ്പെടുന്ന സ്വഭാവവും ഉള്ളവനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും ജലക്രീഡയിലും ഉദ്യാനക്രീഡയിലും (പൂന്തോട്ടം) താല്പര്യമുള്ളവനായും ഭവിക്കും.