Showing posts with label nithyayogam. Show all posts
Showing posts with label nithyayogam. Show all posts

വൈധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ

തോയോദ്യാനരതഃ കാന്തഃ കനകാഭരണണൈര്യുതഃ
സത്യവാൻ ധനവാംസ്ത്യാഗീ വൈധൃതൗ വികടേക്ഷണഃ

സാരം :-

വൈധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ ജലക്രീഡയിലും ഉദ്യാനക്രീഡയിലും താൽപര്യവും സൗന്ദര്യവും ഉള്ളവനായും സ്വർണ്ണാഭരണങ്ങളെ അണിയുന്നവനായും സത്യവാനായും ധനവാനായും വികടമായ ദൃഷ്ടിയോടുകൂടിയവനായും ഭവിക്കും.

മാഹേന്ദ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ

പരോപകാരീ സർവ്വജ്ഞോ ഭവിഷ്യജ്ജ്ഞാശ്ച ബുദ്ധിമാൻ
വാതാത്മാ ക്ഷിപ്രകോപീ ച ശ്രീമാഹൈന്ദ്രേ തു വീര്യവാൻ.

സാരം :-

മാഹേന്ദ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ അന്യന്മാർക്ക് ഉപകാരത്തെ ചെയ്യുന്നവനായും സർവജ്ഞനായും വരാനിരിക്കുന്ന കാര്യങ്ങളെ അറിയുന്നവനായും ബുദ്ധിമാനായും വാതപ്രകൃതിയായും വേഗത്തിൽ കോപമുണ്ടാകുന്നവനായും ശ്രീമാനായും വീര്യവാനായും ഭവിക്കും.

ബ്രാഹ്മ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ബ്രഹ്മജ്ഞഃ പണ്ഡിതോ മാനീ ഗുപ്തകാര്യോ വിവേകവാൻ
ബ്രാഹ്മയോഗോത്ഭവഃ ശ്ളേഷ്മീ ത്യാഗഭോഗധനാന്വിതഃ

സാരം :-

ബ്രാഹ്മ നിത്യയോഗത്തിൽ ജനിക്കുന്നവൻ ബ്രഹ്മജ്ഞാനിയായും പണ്ഡിതനായും അഭിമാനിയായും കാര്യങ്ങളെ വെളിപ്പെടുത്താത്തവനായും വിവേകം (തിരിച്ചറിവ്) ഉള്ളവനായും കഫപ്രകൃതിയായും ത്യാഗവും ഭോഗവും ധനവും ഉള്ളവനായും ഭവിക്കും.

ശുഭ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ

മാനീ വിദ്വാൻ ധനീ മൂർഖശ്ചപലോ ഘാതകശ്ശഠഃ
ശുഭ്രയോഗസമുദ്ഭൂതോ വാതശ്ളേഷ്മയുതോ വിഭുഃ

സാരം :-

ശുഭ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ അഭിമാനവും വിദ്വത്തവും ധനവും ഉള്ളവനായും മൂർഖനായും ചപലനായും അന്യന്മാരെ ഉപദ്രവിക്കുന്നവനായും ദുസ്സ്വഭാവിയായും വാതകഫപ്രകൃതിയായും പ്രഭുത്വമുള്ളവനായും ഭവിക്കും 

ശുഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശുഭാത്മാ രാജസേവീ ച സ്ത്രീരത്നാർത്ഥാംബരാന്വിതഃ
സുഭഗോ ഭേഗഭാഗ് വിദ്വാൻ ശുഭയോഗേ സുപൂജിതഃ

സാരം :- 

ശുഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ ശുഭാത്മാവായും രാജസേവയുള്ളവനായും നല്ല ഭാര്യയും രത്നങ്ങളും സമ്പത്തും വസ്ത്രങ്ങളും ഉള്ളവനായും സുഭഗനായും സുഖവും ഭോഗവും വിദ്വത്ത്വവും ഉള്ളവനായും ഏറ്റവും പൂജിതനായും ഭവിക്കും.

സാദ്ധ്യ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ധാർമ്മികഃ പിശുനോ വിദ്വാൻ പ്രിയവാദ്യോ ധനീ സുഖീ
പരസ്ത്രീനിരതഃ കാമീരോമശസ്സാദ്ധ്യയോഗജഃ

സാരം :-

സാദ്ധ്യ നിത്യയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും ധർമ്മിഷ്ഠനായും ഏഷണിക്കാരനായും വിദ്വാനായും വാദ്യങ്ങളിൽ പ്രിയമുള്ളവനായും ധനവാനായും സുഖമനുഭവിക്കുന്നവനായും പരസ്ത്രീസക്തനായും കാമിയായും ശരീരത്തിൽ രോമാധിക്യമുള്ളവനായും ഭവിക്കും.

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സിദ്ധഃ പ്രസിദ്ധഃ ശുദ്ധാത്മാ കീർത്തിധർമ്മപരായണഃ
ത്രിദോഷാത്മാ ധനീ ഭോക്താ സിദ്ധയോഗേ തു പണ്ഡിതഃ

സാരം :-

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ സിദ്ധനായും പ്രസിദ്ധനായും പരിശുദ്ധഹൃദയനായും സദാചാരവും യശസ്സും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവനായും ത്രിദോഷപ്രകൃതി (വാതപിത്തകഫങ്ങൾ തുല്യനായിരിക്കുന്നവൻ) ആയും ധനവും അനുഭവസുഖവും പാണ്ഡിത്യവും ഉള്ളവനായും ഭവിക്കും.

ശിവ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശാന്തസ്സാധുപ്രിയോ ദേവപൂജകോ ധർമ്മവാൻ ധനീ 
ജിതേന്ദ്രിയോ ജിതരിപുഃ ശ്ളേഷ്മളശ്ശിവയോഗജഃ

സാരം :-

ശിവ നിത്യയോഗത്തിൽ ജനിക്കുന്നവൻ ശാന്തശീലനായും സജ്ജനങ്ങളിൽ സന്തോഷമുള്ളവനായും ദേവപൂജയിൽ തൽപരനായും ധർമ്മവും ധനവും ഉള്ളവനായും ഇന്ദ്രിയങ്ങളെയും ശത്രുക്കളെയും ജയിക്കുന്നവനായും കഫപ്രകൃതിയായും ഭവിക്കും.

പരിഘ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സ്വതന്ത്രഃ പരവിദ്വേഷീ ശസ്ത്രവിദ്യാരതശ്ശഠഃ
നിന്ദ്യഃകൃശോƒർത്ഥഹീനശ്ച പരിഘേ  കാര്യവിഘ്നകൃൽ.

സാരം :-

പരിഘ നിത്യയോഗത്തിൽ ജനിക്കുന്നവൻ സ്വതന്ത്രനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും ആയുധാഭ്യാസത്തിൽ താല്പര്യമുള്ളവനായും നിന്ദ്യനായും ചടച്ച ശരീരത്തോടുകൂടിയവനായും നിർദ്ധനനായും കാര്യങ്ങൾക്ക് വിഘ്നത്തെ ചെയ്യുന്നവനായും ഭവിക്കും.

വരീയാൻ നിത്യയോഗത്തിൽ ജനിക്കുന്നവൻ

വീരോ ധീരസ്സദാചാരോ ധനീ മാനീ ച പൈത്തികഃ
ബന്ധുനാമുപകാരീ സ്യാദ്വരീയസി കളത്രവാൻ.

സാരം :-

വരീയാൻ നിത്യയോഗത്തിൽ ജനിക്കുന്നവൻ പരാക്രമിയും ധൈര്യശാലിയും ആയും സദാചാരങ്ങളെ അനുഷ്ഠിക്കുന്നവനായും ധനവാനായും അഭിമാനിയായും പിത്തപ്രകൃതിയായും ബന്ധുക്കൾക്ക് ഉപകാരത്തെ ചെയ്യുന്നവനായും നല്ല ഭാര്യയോടുകൂടിയവനായും ഭവിക്കും.

വ്യതിപാത നിത്യയോഗത്തിൽ ജനിക്കുന്നവൻ

ബഹ്വനർത്ഥോ ജയീ ഭീരുർമ്മൂർഖോ മൂഢമതിഃപ്രഭു
ചോരോƒരിഹാ മഹോത്സാഹസ്തേജസ്വീ വ്യതിപാതജഃ

സാരം :-

വ്യതിപാത നിത്യയോഗത്തിൽ ജനിക്കുന്നവൻ വളരെ അന്വർത്ഥങ്ങളോടുകൂടിയവനായും എല്ലായിടത്തും ജയം ലഭിക്കുന്നവനായും ധൈര്യമില്ലാത്തവനായും മൂർഖനായും അറിവില്ലാത്തവനായും പ്രഭുത്വം ഉള്ളവനായും ചൗര്യത്തെ ചെയ്യുന്നവനായും ശത്രുക്കളെ ജയിക്കുന്നവനായും ഏറ്റവും ഉത്സാഹിയായും തേജസ്വിയായും ഭവിക്കും.

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സങ്കല്പസിദ്ധശുദ്ധാംഗശ്ശീതഭൂനിരതഃ പ്രഭുഃ
ശ്രീബുദ്ധിബലകാമാഢ്യഃ പ്രജാവാൻ സിദ്ധയോഗജഃ

സാരം :-

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ സങ്കല്പസിദ്ധനായും പരിശുദ്ധശരീരനായും തണുപ്പുള്ള പ്രദേശത്തിലിരിക്കുവാൻ താൽപര്യമുള്ളവനായും ശ്രീയും ബുദ്ധിയും ബലവും കാമശീലവും ഉള്ളവനായും സന്താനങ്ങളോടുകൂടിയവനായും ഭവിക്കും

വജ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ

കൃതജ്ഞോƒനർത്ഥവാൻ കാന്തോ ദോഷജ്ഞോƒതി ഗുണേഷ്വപി
പ്രലാപവചനോƒജയ്യഃപൈത്തികോ വജ്രയോഗജഃ

സാരം :-

വജ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ ഉപകാരസ്മരണയുള്ളവനായും വളരെ അനർത്ഥങ്ങളോടുകൂടിയവനായും സുന്ദരനായും വളരെ ഗുണങ്ങളുണ്ടായിരുന്നാലും ദോഷത്തെ മാത്രം അറിയുന്നവനായും വ്യർത്ഥമായി സംസാരിക്കുന്നവനായും ആരാലും ജയിക്കപ്പെടുവാൻ കഴിയാത്തവനായും പിത്തപ്രകൃതിയായും ഭവിക്കും.

ഹർഷണ നിത്യയോഗത്തിൽ ജനിക്കുന്നവൻ

കാലജ്ഞഃകുലമുഖ്യശ്ച സത്യവാദീ ജിതേന്ദ്രിയഃ
പരേംഗിതജ്ഞഃ സ്ത്രീലോലഃ കഫീ ഹർഷണയോഗജഃ

സാരം :-

ഹർഷണ നിത്യയോഗത്തിൽ ജനിക്കുന്നവൻ കാലത്തെ അറിയുന്നവനായും കുലമുഖ്യനായും സത്യത്തെ പറയുന്നവനായും ഇന്ദ്രിയങ്ങളെ ജയിച്ചവനായും അന്യാഭിപ്രായത്തെ അറിയുന്നവനായും സ്ത്രീകളിൽ താല്പര്യമുള്ളവനായും കഫപ്രകൃതിയായും ഭവിക്കും.

വ്യാഘാത നിത്യയോഗത്തിൽ ജനിക്കുന്നവൻ

ക്ഷിപ്രകോപീ കൃതജ്ഞശ്ച ബഹുഭുഗ്വിഷമേക്ഷണം
ചപലഃ കഠിനോ മാന്യസ്സദാ വ്യാഘാതയോഗജഃ


സാരം :-

വ്യാഘാത നിത്യയോഗത്തിൽ ജനിക്കുന്നവൻ വേഗത്തിൽ കോപിക്കുന്ന സ്വഭാവത്തോടും ഉപകാരസ്മരണയോടും കൂടിയവനായും വളരെ ഭക്ഷിക്കുന്നവനായും ചപലനായും ക്രൂരനായും എല്ലാവരാലും മാനിക്കപ്പെടുന്നവനായും ഭവിക്കും. 

ധ്രുവ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സമകായോ മഹോദ്യോഗഃ സ്ഥിരവാക് ശ്ളേഷ്മള പ്രഭുഃ
ക്ഷമീ സ്ഥിരധനോ മാനീ ഗുണവാൻ ധ്രുവയോഗജഃ

സാരം :-

ധ്രുവ നിത്യയോഗത്തിൽ ജനിക്കുന്നവൻ സമശരീരത്തോടും ഏറ്റവും ഉത്സാഹത്തോടും കൂടിയവനായും സ്ഥിരമായ വാക്കിനെ പറയുന്നവനായും കഫപ്രകൃതിയായും പ്രഭുവായും ക്ഷമയും സ്ഥിര സമ്പത്തും അഭിമാനവും അനേകം ഗുണങ്ങളും ഉള്ളവനായും ഭവിക്കും.

വൃദ്ധി നിത്യയോഗത്തിൽ ജനിക്കുന്നവൻ

ധനവാൻ സുസമൃദ്ധശ്ച പണ്ഡിതഃ പരിവാരവാൻ
ബഹുപുത്രകളത്രാഢ്യസ്സമതിർവൃദ്ധിയോഗജഃ

സാരം :-

വൃദ്ധി നിത്യയോഗത്തിൽ ജനിക്കുന്നവൻ സമ്പത്തും ഏറ്റവും സമൃദ്ധിയും ഉള്ളവനായും പണ്ഡിതനായും പരിവാരങ്ങളും വളരെ പുത്രന്മാരും ഭാര്യമാരും ഉള്ളവനായും ഏറ്റവും സൽബുദ്ധിയായും ഭവിക്കും.

ഗണ്ഡ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ദീർഘാംഗോ ദീർഘവൈരശ്ച വ്യസനീ ദുർജ്ജനപ്രിയഃ
ദൂതകൃത്യഃ കുലച്ഛേത്താ ദുരാചാരശ്ച ഗണ്ഡജഃ

സാരം :-

ഗണ്ഡ നിത്യയോഗത്തിൽ ജനിക്കുന്നവൻ നീണ്ടശരീരത്തോടും നീണ്ടുനിൽക്കുന്ന വൈരത്തോടുംകൂടിയവനായും വ്യസനമുള്ളവനായും ദുർജ്ജനങ്ങളെ സ്നേഹിക്കുന്നവനായും ദൂതവൃത്തിയോടുകൂടിയവനായും കുലനാശത്തെ ചെയ്യുന്നവനായും ദുരാചാരങ്ങളോടുകൂടിയവനായും ഭവിക്കും.

ശൂല നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശൂലയോഗോത്ഭവഃ ക്രോധീ തേജസ്വീ കലഹപ്രിയഃ
ചതുരശ്രുതനുഃ കാമീ ധനീ മാനീ ദൃഢപ്രഭുഃ

സാരം :-

ശൂല നിത്യയോഗത്തിൽ ജനിക്കുന്നവൻ അധികമായകോപവും പരാക്രമവും കലഹത്തിങ്കൽ പ്രിയവും ഉള്ളവനായും നല്ല ഒത്ത ശരീരത്തോടുകൂടിയവനായും കാമിയായും ധനവും അഭിമാനവും ഉള്ളവനായും നല്ല പ്രഭുത്വത്തോടുകൂടിയവനായും ഭവിക്കും.

ധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശ്രുതവാൻ വാക്പാടുഃ ശ്രീമാൻ സൗമ്യഃ കാമീ ച പണ്ഡിതഃ
ധൃതിയോഗേ ഭവേദ്ധീരഃ പരവിത്തരതശ്ശഠഃ

സാരം :-

ധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ ശാസ്ത്രജ്ഞനായും വാഗ്മിയായും ശ്രീമാനായും സുഭഗനായും കാമശീലമുള്ളവനായും പണ്ഡിതനായും ധൈര്യമുള്ളവനായും പരദ്രവ്യത്തെ ആഗ്രഹിക്കുന്നവനായും ശഠപ്രകൃതിയായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.