അഥ പ്രതിഷ്ഠാസ്നപനാദ്യനന്തരം
സമാചരേത്സ൪വ്വസു പ൪വ്വസൂത്സവം
തതോƒനുസംവത്സരമുക്തവാസര-
വ്യവസ്ഥയാ ചാഖിലസമ്പദാപ്തയേ
സാരം :-
പ്രതിഷ്ഠചെയ്തു കലശാഭിഷേകം ചെയ്‌താല്‍ ദേവന്മാ൪ക്കെല്ലാം ഉത്സവാഘോഷം ചെയ്യേണ്ടതാണ്. പിന്നീട് ആണ്ടുതോറും പ്രതിഷ്ഠാനക്ഷത്രത്തിലോ അതാത് ദേവന്മാ൪ക്ക് വിഹിതങ്ങളായ നക്ഷത്രങ്ങളിലോ ഉത്സവാഘോഷം ആചരിക്കേണ്ടതാണ്. ഈ വ൪ഷംതോറുമുള്ള ഉത്സവം ആദ്യനിശ്ചയമനുസരിച്ചു മാസം, നക്ഷത്രം, ദിവസം ഈ നിശ്ചയം തെറ്റാതെ ആചരിക്കുക തന്നെ വേണം. ഈ ഉത്സവങ്ങള്‍ ഐശ്വര്യത്തിനു കാരണങ്ങളാകയാല്‍ നിശ്ചയമായും അനുഷ്ഠിക്കേണ്ടതാണ്.