ദേവഃ സ്വഭക്തജനതാനുജിഘൃക്ഷയാ൪ച്ചോ
പാധൗ തഥാ നിയതസന്നിധിമാദധാനേ
ശ്രേയോ ദുരാസദതയാ തദപാസനാ൪ത്ഥം
സ്യാച്ചേന്നിമിത്തമഥ നിഷ്കൃതിമാദധീത
സാരം :-
ദേവന്‍ തന്‍റെ ഭക്തന്മാരെ അനുഗ്രഹിക്കുന്നതിനു എപ്പോഴും ബിംബമാകുന്ന ഉപാധിയില്‍ അദൃശ്യമായ ചൈതന്യത്തെ ചെയ്തുകൊണ്ടിരിക്കും. ഈ ചൈതന്യസാന്നിദ്ധ്യം ഭക്തന്മാ൪ക്ക് ശോഭനത്തിനു കാരണമായിത്തീരുന്നു. ഈ ദേവസാന്നിദ്ധ്യത്തിനു കുറവുവരാന്‍ തക്കവണ്ണം വല്ല സംഗതികളുമുണ്ടായാല്‍ ശുഭത്തിനു പകരം അശുഭം സംഭവിക്കാന്‍ ഇടവരും. അങ്ങിനെ വല്ല ചൈതന്യഹാനികരങ്ങളായവ സംഭവിച്ചാല്‍ ഉടന്‍തന്നെ അതിനു പരിഹാരം ചെയ്യേണ്ടതാണ്.