ക്രൂരേഷ്ടമേ വിധവതാ നിധനേശ്വരോംശേ
യസ്യ സ്ഥിതോ വയസിതസ്യ സമേപ്രതിഷ്ഠാ
സത്സ്വ൪ത്ഥഗേഷു മരണം സ്വയമേവതസ്യാഃ
കന്യാളിഗോഹരിഷു ചാല്പസുതത്വമിന്ദോഃ
സാരം :-
സ്ത്രീജാതകത്തില്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹം സ്ത്രീക്ക് വൈധവ്യം അനുഭവിപ്പിക്കും. വൈധവ്യം അഷ്ടമാധിപന്‍ അംശകിച (നവാംശകം) രാശിനാഥന്‍റെ നൈസ൪ഗ്ഗികദശാവത്സരത്തിലാണ് അനുഭവിക്കുക.
ഭ൪ത്താവിന്‍റെ ആയു൪ഭാവത്തില്‍ (സ്ത്രീ ജാതകത്തിലെ എട്ടാം ഭാവം - ഭ൪ത്താവിന്‍റെ ആയുസ്സ്) പാപഗ്രഹം നില്‍ക്കുന്നതുകൊണ്ടുമാണ് വൈധവ്യം സംഭവിക്കുന്നത്.
സ്ത്രീജാതകത്തില്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹത്തിന് ശുഭഗ്രഹദൃഷ്ടിയുണ്ടായിരുന്നാല്‍ - ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ ബലവാനായ ശുഭഗ്രഹം നിന്ന് നോക്കിയാല്‍ - വൈധവ്യം അനുഭവിക്കില്ല; ഭ൪ത്തൃമരണത്തിനു മുന്‍പ് സ്ത്രീ മരിക്കുമെന്ന൪ത്ഥം.
സ്ത്രീയുടെ ജാതകത്തിലായാലും പുരുഷന്‍റെ ജാതകത്തിലായാലും കന്നിയിലോ വൃശ്ചികത്തിലോ ചിങ്ങത്തിലോ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ക്ക് പുത്രന്മാ൪ അധികം ഉണ്ടാവില്ല.