അസ്തേശാശ്രിതഭം തദംശ ഭവനം
തസ്യോച്ചഭം നീചഭം
ശുക്രാധിഷ്ടിതഭം തദസ്തഭ മീനാം
ശ൪ക്ഷ ത്രികോണം വിധോഃ
ഇന്ദോരഷ്ടക വ൪ഗ്ഗകേക്ഷ ബഹുളേ
വ്യൂഹാഷ്ട വ൪ഗ്ഗേ തഥാ
ഭാര്യാ ജന്മശുഭം സിതാഷ്ടകഗണേ-
പ്യസ്യാസ്തനാഥാക്ഷയുക്
സാരം :-
ഏഴാം ഭാവാധിപതി നില്‍ക്കുന്ന രാശി, ഏഴാം ഭാവാധിപന്‍റെ അംശകരാശി, ഏഴാം ഭാവാധിപന്‍റെ ഉച്ചരാശി, ഏഴാം ഭാവാധിപന്‍റെ നീചരാശി, കളത്ര കാരകനായ ശുക്രന്‍ നില്‍ക്കുന്ന രാശി, ശുക്രന്‍ നില്‍ക്കുന്ന രാശിയുടെ ഏഴാമത്തെ രാശി, ചന്ദ്രന്‍റെ ദ്വാദശാംശക രാശി, ചന്ദ്രദ്വാദശാംശകരാശിയുടെ 5 ഉം 6 ഉം രാശികള്‍ ചന്ദ്രന്‍റെ അഷ്ടവ൪ഗ്ഗത്തില്‍ അഷ്ടാധിക്യമുള്ള രാശി, സമുദായാഷ്ടവ൪ഗ്ഗത്തില്‍ അധികാക്ഷമുള്ള രാശി, ശുക്രന്‍റെ അഷ്ടവ൪ഗ്ഗത്തില്‍ ശുക്രാലേഴാം ഭാവനാഥാക്ഷം വീണ രാശി, ഇവകളിലൊന്ന് നക്ഷത്രക്കൂറായോ ജന്മലഗ്നരാശിയായോ പിറന്ന സ്ത്രീയെ വിവാഹം ചെയ്‌താല്‍ ഐശ്വര്യപൂ൪ണ്ണമായ ദാമ്പത്യമനുഭവിക്കും.
*******************
ചന്ദ്രാഷ്ടവ൪ഗ്ഗ്യേതത് കക്ഷ്യാ-
പത്യ൪ക്ഷാന്വിത രാശിജാ
ലഗ്നേശാത്രിതഭാംശ൪ക്ഷ
ദ്വയജാ ച ശുഭാവധുഃ
സാരം :-
ചന്ദ്രന്‍റെ അഷ്ടവ൪ഗ്ഗത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍റെ അക്ഷം വീണിരിക്കുന്ന രാശികളിലൊന്നില്‍ ജനിച്ച സ്ത്രീയെയോ, ലഗ്നരാശിനാഥന്‍ നില്‍ക്കുന്ന രാശിയിലോ അംശകിച്ച രാശിയിലൊ ജനിച്ച സ്ത്രീയെയോ കളത്രസ്വീകാരം ചെയ്‌താല്‍ ദാമ്പത്യം ശുഭമായിരിക്കും.