യുഗ്മേഷു ലഗ്നശശിനോഃ പ്രകൃതിസ്ഥിതാസ്ത്രീ
സച്ചീലഭൂഷണയുതാ ശുഭദൃഷ്ടയോശ്ച
ഓജസ്ഥയോസ്തു പുരുഷാകൃതി ശീലയയുക്താ
പാപാ ച പാപയുത വീക്ഷിതയോ൪ഗുണോ ന
സാരം :-
സ്ത്രീയുടെ ജനനം യുഗ്മരാശീലഗ്നംകൊണ്ടും യുഗ്മരാശീനക്ഷത്രക്കുറിലുമായിരിക്കണം. എന്നാല്‍ മാത്രമേ സ്ത്രീ സ്ത്രീസഹജമായ ശരീരപ്രകൃതിയോടും സ്വഭാവത്തോടുംകൂടിയവളായിത്തീരും. ഈ യുഗ്മരാശീലഗ്നചന്ദ്രന്മാ൪ക്ക് ശുഭഗ്രഹദൃഷ്ടികൂടിയുണ്ടായിരുന്നാല്‍ നല്ല സ്വഭാവചൈതന്യമുള്ളവളും നല്ല വസ്ത്രാലങ്കാരമഹിമയുള്ളവളുമായിരിക്കും.
സ്ത്രീയുടെ ജാതകത്തില്‍ നക്ഷത്രക്കൂറും ലഗ്നവും ഓജരാശിയായിരുന്നാല്‍ സ്ത്രീസ്വരൂപത്തിനൊത്ത ശരീരവും സ്വഭാവവുമായിരിക്കില്ല. പുരുഷാകൃതിയും പുരുഷസ്വഭാവവും ഉള്‍ക്കൊണ്ടവളായിരിക്കും. ആ ലഗ്നചന്ദ്രന്മാരെ പാപഗ്രഹങ്ങള്‍ നോക്കുകയോ ലഗ്നചന്ദ്രന്മാരോടുകൂടി പാപഗ്രഹങ്ങള്‍ നില്‍ക്കുകയോ ചെയ്‌താല്‍ ആ സ്ത്രീ പാപിയും ഗുണവിഹീനയുമായിരിക്കും.