സ്വച്ഛന്ദാപതിഘാതിനീ ബഹുഗുണാ
ശില്പിന്യസാദ്ധ്വീന്ദുഭേ
ന്ദ്രാചാരാ കുലടാ൪ക്കഭേ നൃപവധുഃ
പുചേഷ്ടിതാ ഗമ്യഗാ
ജൈവേനൈക ഗുണാല്പരത്യതിഗുണാ
വിജ്ഞാനയുക്താസതീ
ദാസീ നീചരതാ൪ക്കിഭേ പതിരതാ
ദുഷ്ടാപ്രജാചാംശകൈഃ
സാരം :-
സ്ത്രീ ജനിച്ച ലഗ്നവും ചന്ദ്രലഗ്നവും ക൪ക്കിടകം രാശിയായി വന്നാല്‍ അതിലൊന്നിന്‍റെ ത്രിംശാംശകം കുജന്‍റെതാണെങ്കില്‍ ആ൪ക്കും വഴങ്ങാത്തവളായി തന്നിഷ്ടംപോലെ ജീവിക്കുന്നവളാകും. മന്ദത്രിംശാംശകമാണെങ്കില്‍ ഭ൪ത്താവിനെ വധിക്കുന്നവളാകും. വ്യാഴത്രിംശാംശകം വന്നാല്‍ ധാരാളം ഉത്തമഗുണമുളളവളാകും. ബുധത്രിംശാംശകം വന്നാല്‍ ശില്പവേലകളില്‍ സമ൪ത്ഥയാവും. ശുക്രത്രിംശാംശകമായിരുന്നാല്‍ വ്യഭിചാരമാചരിക്കുന്നവളാകും.
സ്ത്രീ ജനിച്ച ലഗ്നവും ചന്ദ്രലഗ്നവും ചിങ്ങം രാശിയായി വരികയും അതിലൊന്നിന്‍റെ ത്രിംശാംശകം കുജന്‍റെതാണെങ്കില്‍ പുരുഷാചാരസ്വഭാവിനിയാവും. മന്ദത്രിംശാംശകമായാല്‍ വ്യഭിചാരം ചെയ്യുന്നവളാവും. വ്യാഴത്രിംശാംശകമായിരുന്നാല്‍ രാജപത്നിയായിരിക്കും.ബുധത്രിംശാംശകമായാല്‍ പുരുഷചേഷ്ടകളോടുകൂടിയവളാവും. ശുക്രത്രിംശാംശകമായാല്‍ അഗമൃഗയാവും - പ്രാപിക്കാനാവാത്തവള്‍- കീഴ്പ്പെടുത്താനാകാത്തവള്‍ ആകും.
ഗുരുക്ഷേത്രമായ ധനു മീനം രാശികളിലൊന്ന് ലഗ്നവും ചന്ദ്രലഗ്നവുമായി വരിക. അതിലൊന്നിന്‍റെ ത്രിംശാംശകം കുജന്‍റെതായി വരിക. എന്നാല്‍ അവള്‍ ധാരാളം ഗുണങ്ങളോടുകൂടിയവളാകും. മന്ദത്രിംശാംശകമായി വരിക, എന്നാല്‍ രതി ഗുണം കുറഞ്ഞവളാവും. ഗുരുത്രിംശാംശകമായി വരിക, എന്നാല്‍ ഏറ്റവും നല്ല ഗുണവതിയാവും. ബുധത്രിംശാംശകം വന്നാല്‍ വിജ്ഞാനയുക്തയും ശുക്രത്രിംശാംശകം വന്നാല്‍ പതിവ്രതയും ആയിരിക്കും.
ശനിക്ഷേത്രമായ മകരം, കുംഭം ലഗ്നവും ചന്ദ്രലഗ്നവുമാവുക. അതിലൊന്നിന്ന് കുജത്രിംശാംശകം വന്നാല്‍ ദാസിയാവും, മന്ദത്രിംശാംശകം വന്നാല്‍ നീചന്മാരോട് രതികാട്ടുന്നവളാവും. വ്യാഴത്രിംശാംശകം വന്നാല്‍ ഭ൪ത്തൃതല്‍പരയാവും, ബുധത്രിംശാംശകം വന്നാല്‍ ദുഷ്ടയാവും, ശുക്രത്രിംശാംശകം വന്നാല്‍ പ്രസവിക്കാത്തവളാവും അഥവാ സന്തതിയില്ലാത്തവളാവും. ഇങ്ങനെ സ്ത്രീജാതകത്തിലെ ലഗ്നചന്ദ്രന്മാരുടെ ത്രിംശാംശകഫലം ജാതകവിചിന്തനത്തിലറിയണം.
*********************
ശശിലഗ്നസമായുക്തൈഃ
ഫലംത്രിംശാംശകൈരിദം
ബലാബലവികല്പേന
തയോരുക്തം വിചിന്തയേത്
സാരം :-
ലഗ്നചന്ദ്രന്മാരില്‍ ബലമുളളതിന്‍റെ ത്രിംശാംശകഫലങ്ങളാണ് ഇവിടെ പറഞ്ഞുകഴിഞ്ഞത് ഈ പറഞ്ഞ ത്രിംശാംശകഫലങ്ങള്‍ ത്രിംശാംശകനാഥന്മാരുടെ ബലാബലത്തിനൊത്ത് വിധിക്കേണ്ടതാണ്.