ശുക്രാല്‍ സപ്തമ ഭാഗ്യപൗ ഹിമകരാ
ല്ലഗ്നാച്ച ഭാഗ്യാധിപാ
വേതൈരാശ്രിതഭേഷുശോധനവിധൗ
ശിഷ്ടാക്ഷസംഖ്യാ സ്ത്രിയഃ
യദ്വാസ്തേശ്വരതുംഗനീചഭ വിശു-
ദ്ധാക്ഷൈ൪ വിവാഹൈഃ സമഃ
സംഖ്യാല്‍പാതുമദേശ്വരേതിവിബലേ
വീരാന്വിതേ ഭൂയസീ.
സാരം :-
ശുക്രാഷ്ടവ൪ഗ്ഗം ഏകാധിപത്യശോധനയും ത്രികോണശോധനയും ചെയ്ത് ശിഷ്ടം വരുന്ന സംഖ്യകള്‍, ശുക്രന്‍ നില്‍ക്കുന്ന രാശിയുടെ സപ്തമാധിപനും, ഒന്‍പതാം ഭാവാധിപനും ലഗ്നത്തിന്‍റെ ഒന്‍പതാം ഭാവാധിപനും; നില്‍ക്കുന്ന രാശികളില്‍ എത്ര വരുന്നുണ്ടോ അത്രസംഖ്യയോളം ഭാര്യമാരുണ്ടാവും. അല്ലെങ്കില്‍ ശുക്രലഗ്നചന്ദ്രന്മാരുടെ ഏഴാം ഭാവാധിപന്മാ൪ നില്‍ക്കുന്ന രാശികളിലെ സംഖ്യയോളം ഭാര്യമാരെ പറയാം. ഇവ രണ്ടും രണ്ടുവിധ യോഗങ്ങളായി കാണണം. ബലമുള്ളതു സ്വീകരിക്കണം. ഏഴാം ഭാവാധിപന്‍ ബലവാനാണെങ്കില്‍ കളത്രാധിക്യത്തെയും ബലഹീനനാണെങ്കില്‍ അല്‍പസംഖ്യയേയും പറയണം.