തത്രോപവിശ്യ സകളീകൃതച൪ച്ചിതാത്മാ
സംപ്രീണിതസ്വഗുരുവ൪യ്യഗണാധിനാഥഃ
വിപ്രാന്‍ പ്രത൪പ്പ്യ തപനീയഗവാദി ദത്വാ
മൗഹൂ൪ത്തികോത്തമസമുക്തവിവിക്തലഗ്നേ
ദേവം പ്രതിഷ്ഠാപയേദിതിശേഷഃ
സാരം :-
ദേവപ്രതിഷ്ഠാക൪ത്താവായ താന്ത്രികന്‍ വിധിപ്രകാരമുള്ള ആസനത്തില്‍ ഇരുന്നു സകളീരൂപമായ ധ്യാനത്തില്‍ ആത്മപൂജയും ഗുരു, ഗണപതി മറ്റു ഇഷ്ടദേവന്മാ൪ എന്നിവരെ പൂജിച്ചു ബ്രാഹ്മണ൪ക്ക് സ്വ൪ണ്ണം, പശു, വസ്ത്രം മുതലായവയെ ദാനം ചെയ്തു ശ്രേഷ്ഠനായ ദൈവജ്ഞനാല്‍ (ജ്യോതിഷി) നി൪ദ്ദേശിക്കപ്പെട്ട മുഹൂ൪ത്തസമയത്ത് ദേവപ്രതിഷ്ഠ ചെയ്യേണ്ടതാണ്.