Showing posts with label nine planets. Show all posts
Showing posts with label nine planets. Show all posts

ഗ്രഹങ്ങളുടെ അംശകഫലം


ഗ്രഹങ്ങളുടെ അംശകഫലം 
  എല്ലാ ഗ്രഹങ്ങള്‍ക്കും ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ അംശകമുണ്ടായിരുന്നാല്‍ ജാഗ്രദാവസ്ഥയും, ബന്ധുക്ഷേത്രങ്ങളില്‍ അംശകമുണ്ടായിരുന്നാല്‍ സ്വപ്നാവസ്ഥയും, നീചത്തിലോ ശത്രുക്ഷേത്രത്തിലോ അംശകമായിരുന്നാല്‍ സുഷുപ്ത്യാവസ്ഥയും ആകുന്നു.

ശീര്‍ഷോദയാദി രാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

സൂര്യാദിഗ്രഹങ്ങളുടെ വിവരണം


സൂര്യാദിഗ്രഹങ്ങളുടെ വിവരണം

    മേടം തുടങ്ങിയുള്ള രാശികളെ വിവരിച്ചതുപോലെ സൂര്യന്‍ തുടങ്ങിയുള്ള ഗ്രഹങ്ങളുടേയും ഒരു വിവരണം താഴെ ചേര്‍ക്കുന്നു.

   സൂര്യന്‍ :- പ്രതാപിയും നീളം കുറഞ്ഞും വണ്ണംകൂടിയുമുള്ള ശരീരത്തോടുകൂടിയവനും, കറുപ്പും ചുവപ്പുമായ നിറമുള്ളവനും, തേനിന്റെ നിറംപോലുള്ള കണ്ണുകളോട് കൂടിയവനായും, പിത്തപ്രകൃതിയും, തലമുടി കുറഞ്ഞവനും, സത്വഗുണത്തോടുകൂടിയവനുമാകുന്നു.

   ചന്ദ്രന്‍ :- സദ്വിഷയങ്ങളെ വാദിക്കുന്നവനും, കഠിനവാക്കുകളെ പറയാത്തവനും, വിവേകമുള്ളവനും, മനോഹരമായ ശരീരത്തോടുകൂടിയവനും, വെളുത്ത നിറത്തോടുകൂടിയവനും, ബുദ്ധിമാനും, ഒതുങ്ങി ഉരുണ്ടിരിക്കുന്ന ദേഹത്തോടുകൂടിയവനും, സഞ്ചാരശീലനും, കഫവാത പ്രകൃതിയോടുകൂടിയവനുമാകുന്നു.

   കുജന്‍ :- ക്രൂരദൃഷ്ടിയുള്ളവനും, യൗവ്വനയുക്തനും,  പുരേംഗിതജ്ഞനും, പിത്തപ്രകൃതിയും, മനസ്സിന് ഉറപ്പില്ലാത്തവനും, കൃശമദ്ധ്യദേഹമുള്ളവനും, ചുവപ്പുനിറത്തോടുകൂടിയവനും സുന്ദരനും, പ്രതാപശാലിയും, കാമശീലമുള്ളവനും, തമോഗുണപ്രധാനിയുമാകുന്നു.

   ബുധന്‍ :- കറുകനാമ്പിന്റെ നിറംപോലുള്ള നിറത്തോടുകൂടിയവനും, വ്യക്തമായി സംസാരിക്കുന്നവനും, ചടച്ച ശരീരമുള്ളവനും, രജോഗുണപ്രധാനിയും, കഥകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നവനും, ഹാസ്യപ്രിയനും പലവിധ വേഷവിധാനങ്ങളോടുകൂടിയവനും, വാതപിത്തകഫപ്രകൃതിയും, പ്രതാപവാനും, വിദ്വാനും ആകുന്നു.

  വ്യാഴം :- ഉയര്‍ന്നിരിക്കുന്ന വയറോടുകൂടിയവനും, തടിച്ചും മഞ്ഞവര്‍ണ്ണവും ഉള്ള ശരീരത്തോടുകൂടിയവനും, കഫപ്രകൃതിയും, സകലഗുണസമ്പൂര്‍ണ്ണനും, എല്ലാ ശാസ്ത്രങ്ങളെയും വിധിക്കുന്നതിന് അര്‍ഹനും, കണ്ണും തലമുടിയും ചുവന്നിരിക്കുന്നവനും, സത്വഗുണപ്രധാനിയും, ബുദ്ധിക്കു ഏറ്റവും ചാതുര്യമുള്ളവനും , ആലവട്ടം കട മുതലായ രാജചിഹ്നങ്ങളോട് കൂടി സഞ്ചരിക്കുന്നവനും, ശ്രീമാനും ആകുന്നു.

  ശുക്രന്‍ :- കരുത്തും ചുരുണ്ടും ഇരിക്കുന്ന തലമുടി ഉള്ളവനും, കരുത്തും മിനിപ്പുള്ളതും സൗന്ദര്യയുക്തവുമായ ദേഹത്തോടുകൂടിയവനും, വണ്ണത്തിനൊത്ത നീളവും നീളത്തിനൊത്ത വണ്ണവും ഉള്ളവനും, കണ്ണുകള്‍ക്ക്‌ ഭംഗിയുള്ളവനും, കാമശീലനും, വാതവും കഫവും ഏറിയിരിക്കുന്നവനും, രജോഗുണപ്രധാനിയും നല്ലവണ്ണം ശരീരത്തെ അലങ്കരിക്കുന്നവനും സുഖവും ബലവും ഗുണവും ഉള്ളവനും ആകുന്നു.

   ശനി :- അംഗങ്ങള്‍ക്കും രോമങ്ങള്‍ക്കും കാഠിന്യമുള്ളവനും, കറുകയിലയുടെ നിറമുള്ളവനും, കഫവാത പ്രകൃതിയും, തടിച്ചപല്ലുകളോടുകൂടിയവനും, കണ്ണുകള്‍ക്ക്‌ ചുവപ്പുള്ളവനും, തമോഗുണയുതനും, മന്ദബുദ്ധിയും, മടിയനും, യോജിപ്പുപോലുള്ള വണ്ണവും നീളവും ഉള്ളവനും ആകുന്നു.

 ഗ്രഹങ്ങളുടെ അംശകഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍

  ലഗ്നഫലങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍
   സൂര്യക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ശ്രീമാനായും മനോരഹമായ അവയവങ്ങളോടുകൂടിയവനായും പിതൃഭക്തനായും കുലശ്രേഷ്ഠനായും ഉഷ്ണരോഗത്താല്‍ പീഡിതനായും ഭവിക്കും.

  ചന്ദ്രക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, പ്രസന്നമായ മുഖത്തോടും കണ്ണുകളോടും കൂടിയവനായും ഏറ്റവും സുമുഖനായും ജ്ഞാനിയായും സ്ത്രീകളില്‍ പ്രിയവും ഭോഗവും ഉള്ളവനായും ഭവിക്കും.

  ചോവ്വാക്ഷേത്രത്തില്‍ ജനിക്കുന്നവര്‍ ദ്വേഷാര്‍ഹാനായും ഭൃത്യവൃത്തികള്‍ ചെയ്യുന്നവനായും ക്രൂരനായും കലഹവും വ്യസനത്തില്‍ പ്രിയവും ഉത്സാഹവും ഉള്ളവനായും സാഹസിയായും ഭവിക്കും.

  ബുധക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ഗുണവാനായും ഏറ്റവും ബുദ്ധിയും പ്രസിദ്ധിയും ഉള്ളവനായും സത്യവാനായും ധര്‍മ്മവാനായും അറിവുള്ളവനായും ശില്പകലകളില്‍ നിപുണനായും ലോകപ്രിയനായും ഭവിക്കും.

  വ്യാഴക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ദേവന്മാരിലും ഗുരുക്കന്മാരിലും ഭക്തിയുള്ളവനായും സല്‍ക്കര്‍മ്മങ്ങളെ ചെയ്യുന്നവനായും സദാചാരനിഷ്ഠയുള്ളവനായും പ്രഭുസമ്മതനായും ഗുണവാനായും സ്വര്‍ണ്ണലാഭമുള്ളവനായും ഭവിക്കും.

  ശുക്രക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ശുദ്ധാത്മാവായും സുഖഭോഗിയായും നല്ല സ്ത്രീകളും വിശേഷവസ്ത്രങ്ങളും ഉള്ളവനായും അഭിമാനിയായും മനോഹരമായ ശരീരത്തോടുകൂടിയവനായും ഭവിക്കും.

  ശനിക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ഭൃത്യവൃത്തി ചെയ്യുന്നവനായും കപിലവര്‍ണ്ണമുള്ള കണ്ണ് കളോടുകൂടിയവനയും ചോരവൃത്തിയില്‍ താല്‍പര്യമുള്ളവനായും ശഠപ്രകൃതിയായും വലിയ പല്ലുകളോടുകൂടിയവനായും ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനായും ഭവിക്കും.
ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.

ഗ്രഹങ്ങള്‍ / രാശികള്‍

ഗ്രഹങ്ങളുടെ ദിക്കുകള്‍ 

സൂര്യന്‍                    - കിഴക്ക് 

ശുക്രന്‍                   - തെക്കുകിഴക്ക്‌ (അഗ്നികോണ്‍)

കുജന്‍ (ചൊവ്വ)      - തെക്ക്

രാഹു                      - തെക്കുപടിഞ്ഞാറ് (നിര്യതികോണ്‍)

ശനി                       - പടിഞ്ഞാറ്

ചന്ദ്രന്‍                    - വടക്കുപടിഞ്ഞാറ് (വായുകോണ്‍)

ബുധന്‍                    - വടക്ക് 

വ്യാഴം                     - വടക്കുകിഴക്ക്‌ (ഈശകോണ്‍ )

കേതുവിന് ദിക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.

ശുഭഗ്രഹങ്ങള്‍, പാപഗ്രഹങ്ങള്‍

ഗ്രഹങ്ങളെ ശുഭഗ്രഹങ്ങള്‍, പാപഗ്രഹങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.

വ്യാഴം, ശുക്രന്‍, ചന്ദ്രന്‍, ബുധന്‍ എന്നിവ ശുഭഗ്രഹങ്ങള്‍

സൂര്യന്‍, ശനി, ചൊവ്വ, രാഹു, കേതു എന്നിവ പാപഗ്രഹങ്ങള്‍.പാപഗ്രഹബന്ധമുള്ള ബുധനും കൃഷ്ണപക്ഷത്തിലെ അഷ്ടമിക്കുശേഷമുള്ള ചന്ദ്രനും പാപഗ്രഹങ്ങളാണ്.

ഗ്രഹങ്ങളുടെ സ്ത്രീ - പുരുഷഭേദങ്ങള്‍ 

പുരുഷഗ്രഹങ്ങള്‍ - കുജന്‍ (ചൊവ്വ), വ്യാഴം, രവി

സ്ത്രീഗ്രഹങ്ങള്‍ - ശുക്രന്‍, ചന്ദ്രന്‍, രാഹു 

നപുംസകഗ്രഹങ്ങള്‍ - ബുധന്‍, ശനി, കേതു

ശനി - (പുരുഷ നപുംസകം)

ബുധന്‍ - (സ്ത്രീനപുംസകം)

രാശികള്‍ 

12 രാശികള്‍ മേടം മുതല്‍ തുടങ്ങുന്നു 
   അതായത് , മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിവയാണവ. 

ജ്യോതിഷത്തില്‍ വര്‍ഷം / മാസം ആരംഭിക്കുന്നത് മേടമാസം മുതലാണ്‌. 


ഓരോ രാശിയുടേയും അധിപന്മാര്‍

മേടം, വൃശ്ചികം      - കുജന്‍ (ചൊവ്വ)

ഇടവം, തുലാം        - ശുക്രന്‍ 

മിഥുനം, കന്നി        - ബുധന്‍

കര്‍ക്കടകം             - ചന്ദ്രന്‍ 

ചിങ്ങം                    - സൂര്യന്‍ 

ധനു - മീനം            - വ്യാഴം 

മകരം - കുംഭം        - ശനി 

രാശിസ്വരൂപങ്ങള്‍ 

മേടം                     - ആട് 

ഇടവം                   - കാള 

മിഥുനം                  - സ്ത്രീയും പുരുഷനും

കര്‍ക്കടകം           - ഞണ്ട്

ചിങ്ങം                  - സിംഹം 

കന്നി                    - കന്യക

തുലാം                   - ത്രാസ് 

വൃശ്ചികം              - തേള്‍

ധനു                      - മനുഷ്യന്റേയും കുതിരയുടേയും രൂപം 

മകരം                  - മാന്‍ മുഖമുള്ള മുതല 

കുംഭം                   - കുടം തോളില്‍ വച്ച പുരുഷന്‍

മീനം                    - രണ്ടു മത്സ്യങ്ങള്‍

നവഗ്രഹങ്ങള്‍ക്കുള്ള പുഷ്പങ്ങള്‍ 

സൂര്യന്‍            - കൂവളഇല

ചന്ദ്രന്‍             - വെള്ളതാമര 

കുജന്‍             - ചുവന്ന പൂക്കള്‍ 

ബുധന്‍           - തുളസിമാല 

വ്യാഴം             - ചെമ്പകം 

ശുക്രന്‍           - മുല്ല 

ശനി               - കരിങ്കുവളം 

നവഗ്രഹങ്ങള്‍

  സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

സൂര്യന്‍ (രവി)
സൂര്യന്റെ സ്ഥാനം സ്ഥിരമാണ്. ഒരു മാസക്കാലം സൂര്യന്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. സൂര്യന്റെ ചിങ്ങം രാശിയില്‍ നില്‍ക്കുമ്പോള്‍ ചിങ്ങമാസമെന്നും കന്നിരാശിയില്‍ നില്‍ക്കുമ്പോള്‍ കന്നിമാസമെന്നും പറയുന്നു. ചിങ്ങം രാശി സൂര്യന്റെ സ്വക്ഷേത്രമാണ്. മേടം രാശി ഉച്ചരാശി. തുലാം സൂര്യന്റെ നീചരാശിയാണ്.

ചന്ദ്രന്‍ 
  354 ദിവസംകൊണ്ട് സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രനാണ് ഭൂമിക്കടുത്തുള്ള ഗ്രഹം. ഒരു രാശിയില്‍ 2 1/4 (രണ്ടേകാല്‍ ദിവസം) ദിവസം നില്‍ക്കുന്ന ചന്ദ്രന്‍ ഓരോ രാശിയിലും നില്‍ക്കുമ്പോള്‍ അതിനെ ജന്മക്കൂറ് എന്ന് പറയുന്നു. അതായത് ചന്ദ്രന്‍ കന്നിരാശിയില്‍ നില്‍ക്കുമ്പോള്‍ കന്നിക്കൂറ്, തുലാം രാശിയി നില്‍ക്കുമ്പോള്‍ തുലാക്കൂറ്  എന്നിങ്ങനെ. 12 രാശികള്‍ ഉള്ളതില്‍ കര്‍ക്കടകം ചന്ദ്രന്റെ സ്വക്ഷേത്രമാണ്. ഇടവം രാശിയാണ് ചന്ദ്രന്റെ ഉച്ചരാശി. വൃശ്ചികം നീചരാശിയാണ്.

ചൊവ്വ (കുജന്‍)
   ഒരു പ്രാവിശ്യം സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിന് ചൊവ്വ 587 ദിവസം എടുക്കുന്നുണ്ടെങ്കിലും 548 ദിവസം അല്ലെങ്കില്‍ ഒന്നര വര്‍ഷമെന്നാണ് കണക്കാക്കുന്നത്. ഒന്നരമാസമാണ് ചൊവ്വ ശരാശരി ഒരു രാശിയില്‍ നില്‍ക്കുന്നത്. മേടം, വൃശ്ചികം രാശികള്‍ ചൊവ്വയുടെ സ്വക്ഷേത്രങ്ങള്‍. മകരം ഉച്ചരാശി. നീചരാശി കര്‍ക്കടകം.

ബുധന്‍ 
   88 ദിവസം കൊണ്ടാണ് ബുധന്‍ സൂര്യനെ ഒരു പ്രാവിശ്യം പ്രദക്ഷിണം ചെയ്യുന്നത്. ബുധന്‍ ഒരു മാസമാണ് ഒരു രാശിയില്‍ നില്‍ക്കുന്നത്. മിഥുനം, കന്നി എന്നിവയാണ് ബുധന്റെ സ്വക്ഷേത്രങ്ങള്‍. കന്നി ഉച്ചരാശി. മീനം നീചരാശിയും.

വ്യാഴം (ഗുരു)
    ശനി കഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന ഗ്രഹം വ്യാഴമാണ്. ഏറ്റവും വലുപ്പമുള്ള ഗ്രഹമാണ് വ്യാഴം. 11 വര്‍ഷവും 10 മാസവും 12  ദിവസവും സമയമെടുത്താണ് വ്യാഴം ഒരു തവണ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്. ജ്യോതിഷത്തില്‍ ഇത് 12 വര്‍ഷം എന്ന് സാമാന്യമായി കണക്കാക്കുന്നു. വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷമാണ്‌ നില്‍ക്കുന്നത്. വ്യാഴത്തിന്റെ സ്വക്ഷേത്രങ്ങള്‍ ധനു, മീനം. കര്‍ക്കടകം ഉച്ചരാശി. മകരം നീചരാശി.

ശുക്രന്‍ (ഭൃഗു)
   സൂര്യനെ ഒരു പ്രാവിശ്യം പ്രദക്ഷിണം ചെയ്യാന്‍ ശുക്രന് 225 ദിവസം വേണം. ഒരു മാസക്കാലം ശുക്രന്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. 12 രാശികള്‍ ഉള്ളതില്‍ ഇടവം, തുലാം എന്നിവ ശുക്രന്റെ സ്വക്ഷേത്രങ്ങള്‍. മീനം രാശി ഉച്ചരാശി. കന്നി നീചരാശി.

ശനി (മന്ദന്‍)
   ഭൂമിയില്‍ നിന്ന് ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന ഗ്രഹം ശനിയാണ്. സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ 29 വര്‍ഷവും 5 1/2 (അഞ്ചര മാസം) മാസവും എടുക്കുന്നു. ജ്യോതിഷത്തില്‍ അത് 30 വര്‍ഷമെന്നു കണക്കാക്കുന്നു. രണ്ടര വര്‍ഷക്കാലമാണ്  ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്) ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം ശനിയാണ്. അതുകൊണ്ടാണ് ശനിയെ മന്ദന്‍ എന്ന് വിളിക്കുന്നത്.

രാഹു - കേതു 
  ശനി മണ്ഡലത്തിനും വ്യാഴ മണ്ഡലത്തിനും ഇടയിലായി രാഹു - കേതുക്കളുടെ സ്ഥാനം. സഞ്ചാരസമയവും ഗ്രഹപഥവും രാഹു - കേതുകള്‍ക്ക് ഒന്നാണ്. 18 വര്‍ഷം കൊണ്ടാണ് രാഹു കേതുക്കള്‍ സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്. ഒന്നര വര്‍ഷക്കാലം രാഹു - കേതുക്കള്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. ഇവ എപ്പോഴും ഏഴു രാശി വ്യത്യാസപ്പെട്ടേ നില്‍ക്കുകയുള്ളൂ. രാഹു ഇടവത്തിലാണെങ്കില്‍ കേതു വൃശ്ചികത്തില്‍ എന്നതുപോലെ ഇവയുടെ സഞ്ചാരം പിറകോട്ടാണ്.

ഗുളികന്‍ (മാന്ദി)
     രാത്രിയും പകലുമായി രണ്ടു പ്രാവിശ്യം ഭൂമിക്കുനേരെ രാശിചക്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഗുളികന്‍ ചന്ദ്രനെപ്പോലെ ഭൂമിയോടൊപ്പമാണ് സഞ്ചരിക്കുന്നത്.
ഗ്രഹങ്ങളുടെ സ്വക്ഷേത്രങ്ങള്‍ 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.