ചന്ദനം പുറത്തുകടന്നേ ധരിക്കാവു. എന്തുകൊണ്ട്?

  ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തന്‍ സാധാരണ, പൂജാരിയില്‍ നിന്നും പ്രസാദം സ്വീകരിക്കണമെന്നാണ് തത്വം. ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണം. ഇവയഞ്ചും പഞ്ചഭൂതങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. പൂവും തുളസിയും കൂവളവും ചേര്‍ന്നുള്ള തീര്‍ത്ഥം അല്പം പോലും തറയില്‍ വീഴ്ത്താതെ ഒന്നോ രണ്ടോ തുള്ളി മാത്രം വാങ്ങി ഭക്തിപൂര്‍വ്വം സേവിക്കണം. അധികമുണ്ടെങ്കില്‍ ശിരസ്സില്‍ തളിക്കാം. പുഷ്പം ശിരസ്സില്‍ ധരിച്ചശേഷം സ്ത്രീകളാണെങ്കില്‍ മുടിത്തുമ്പില്‍ തിരുകണം. ധൂപവും ദീപവും ഇരുകൈകള്‍ കൊണ്ടും സ്വീകരിച്ച് കണ്ണുകളില്‍ ചേര്‍ത്ത് കീഴോട്ട് ഉഴിയേണ്ടതാണെന്നും വിധിയുണ്ട്.

   എന്നാല്‍ പ്രസാദമായി ലഭിക്കുന്ന ചന്ദനമാകട്ടെ പുറത്തുകടന്ന ശേഷമേ ധരിക്കാവു. പക്ഷേ, ഭൂരിപക്ഷം പേരും ചന്ദനം ലഭിച്ചയുടന്‍ ചാര്‍ത്തുകയാണ് പതിവ്.

മൃത്യുയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


മൃത്യുയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

   ഇത് വാരതാരയോഗമാണ്. ഞായറും മകവും, തിങ്കളും വിശാഖവും, ചൊവ്വയും തിരുവാതിരയും, ബുധനും മൂലവും, വ്യാഴവും ചതയവും, വെള്ളിയും രോഹിണിയും, ശനിയും ഉത്രാടവും, ഒത്തുവന്നാല്‍ മൃത്യുയോഗമാണ്. ഇങ്ങനെ വരുന്ന വാരതാര ദിനം കൊള്ളരുത്. മൂന്നേമുക്കാല്‍ നാഴിക വര്‍ജ്ജിച്ചാല്‍ മതിയെന്നുണ്ട്.

മൃത്യുയോഗ മഘാ ശൂര്‍പ്പ രൗദ്രമൂല പ്രചേതസഃ
രോഹണീ ചോത്തരക്ഷാഢയുക്താസൂര്യാദിവാസരാഃ

എന്ന് ശാസ്ത്രവിധി.

തിലകം ചാര്‍ത്തല്‍ അത്യാവശ്യമോ?

  പൊട്ടുതൊടുന്നത് ആത്മീയ പുരോഗതിയുടെ പ്രതീകമാണെന്നാണ് സങ്കല്‍പ്പം.

  ശ്രീപരമേശ്വരന്റെ തൃക്കണ്ണായി കാണുന്ന ഭാഗത്താണ് സാധാരണ പൊട്ടുതൊടുന്നത്. കുങ്കുമമോ, ചന്ദനമോ, ഭസ്മമോ കുറിയിടുന്നതിന് ഉപയോഗിച്ചുവരുന്നുണ്ട്.

  ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് തിലകം ചാര്‍ത്തലിനെ കണ്ടുവരുന്നതെങ്കിലും ഇതിന് മതവിശ്വാസവുമായി ബന്ധപ്പെട്ടല്ലാതെ തന്നെ വ്യക്തിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്.

  ഭ്രൂമധ്യം എന്ന മനുഷ്യശരീരത്തിലെ അഞ്ചാമത്തെ ഊര്‍ജ്ജ കേന്ദ്രത്തിലാണ് പൊട്ടിടുന്നത്. ഈ കേന്ദ്രത്തില്‍ ദൃഷ്ടിയുറപ്പിച്ചാണ് "ഹിപ്നോട്ടിക് " നിദ്രയില്‍ വിധേയമാക്കുന്നത് തന്നെ. ഭ്രൂമധ്യത്തില്‍ കുങ്കുമം അണിയുമ്പോള്‍ സൂര്യരശ്മിയില്‍ നിന്നുള്ള ഔഷധാംശത്തെ കുങ്കുമം ആഗിരണം ചെയ്യുകയും ആജ്ഞാചക്രത്തിലൂടെ ഈ അംശത്തെ മനുഷ്യമസ്തിഷ്ക്കത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു.

  ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ചന്ദനവും പുലര്‍ച്ചെ കുങ്കുമവും സായാഹ്നത്തില്‍ ഭസ്മവും ധരിക്കുന്നത് നാഡീശോധനത്തിനും രോഗനിവാരണത്തിനും ഉത്തമമാണെന്ന് സൂര്യരശ്മികളെയും മനുഷ്യശരീരത്തെയും ബന്ധപ്പെടുത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

  ചന്ദനവും ഭസ്മവും ധരിക്കാന്‍ പ്രത്യേക വിധികളും ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നുണ്ട്.

നെറ്റിയില്‍                 :- ഓം കേശവായ നമഃ

കണ്ഠത്തില്‍            :- ഓം പുരുഷോത്തമായ നമഃ

ഹൃദയത്തില്‍             :- ഓം വൈകുണ്ഠായ നമഃ

നാഭിയില്‍                  :- ഓം നാരായണായ നമഃ

പിന്നില്‍                     :- ഓം പത്മനാഭായ നമഃ

ഇടതുവശം                 :- ഓം വിഷ്ണവേ നമഃ

വലതുവശം                :- ഓം വാമനായ നമഃ

ഇടതുചെവിയില്‍       :- ഓം യമുനായ നമഃ

വലതുചെവിയില്‍      :- ഓം ഹരയേ നമഃ

മസ്തകത്തില്‍          :- ഓം ഹൃഷീകേശായ നമഃ

പിന്‍കഴുത്തില്‍           :- ഓം ദാമോദരായ നമഃ

  എന്ന് സ്മരണ ചെയ്താണ് ചന്ദനം ധരിക്കേണ്ടത്.

  ഭസ്മമാകട്ടെ രാവിലെ ജലം കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്‍ത്തും ധരിക്കണം. സായാഹ്നത്തില്‍ ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്‍ക്കാകട്ടെ ഉണങ്ങിയ ഭസ്മം കൊണ്ട് മാത്രമേ കുറിയിടാന്‍ വിധി അനുവദിക്കുന്നുള്ളൂ.       

ഗ്രഹങ്ങളുടെ അംശകഫലം


ഗ്രഹങ്ങളുടെ അംശകഫലം 
  എല്ലാ ഗ്രഹങ്ങള്‍ക്കും ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ അംശകമുണ്ടായിരുന്നാല്‍ ജാഗ്രദാവസ്ഥയും, ബന്ധുക്ഷേത്രങ്ങളില്‍ അംശകമുണ്ടായിരുന്നാല്‍ സ്വപ്നാവസ്ഥയും, നീചത്തിലോ ശത്രുക്ഷേത്രത്തിലോ അംശകമായിരുന്നാല്‍ സുഷുപ്ത്യാവസ്ഥയും ആകുന്നു.

ശീര്‍ഷോദയാദി രാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

മാതാപിതാക്കന്മാരെ ദിവസവും കാല്‍ തൊട്ടു വന്ദിക്കണമോ?

  മാതാപിതാക്കളെയും ഗുരുവിനെയും ദിനചര്യയുടെ ഭാഗമായി കാല്‍ തൊട്ടു വന്ദിക്കണമായിരുന്നു മുന്‍കാലങ്ങളില്‍.

  മാതാപിതാക്കള്‍ക്കോ ഗുരുവിനോ ഒരു വിടര്‍ന്ന ചിരിപോലും സമ്മാനിക്കാത്ത പുത്തന്‍ തലമുറയ്ക്ക് ഇതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി തോന്നുന്നതില്‍ അത്ഭുതമില്ല. ഗുരുത്വം നഷ്ടപ്പെട്ട തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ തമ്മില്‍ മത്സരിക്കുന്ന പുതിയ കാലത്ത് ഇതില്‍ക്കൂടുതലോന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് നന്മ നഷ്ടപ്പെടാത്ത ചില ആചാര്യന്മാരും പറയുന്നത്.

  ബഹുമാനം പ്രകടിപ്പിക്കുന്ന നാല് ആചാരങ്ങളാണ് നിലവിലുള്ളത്. അതില്‍ ആദ്യത്തേത് "നമസ്തേ" എന്ന് പറയുകയാണ്. രണ്ടാമത്തേതാകട്ടെ മുതിര്‍ന്നവരെ കണ്ടാല്‍ "എഴുനേല്‍ക്കുകയാണ്". മുന്നാമത്തേത് "കാല്‍തൊട്ടു വന്ദിക്കലാണ്". അവസാനത്തേത് "സാഷ്ടാംഗ നമസ്ക്കാരവും" ആണ്.

  ദിവസവും കാലത്ത് മുതിര്‍ന്നവരുടെ കാല്‍ തൊട്ട് വന്ദിക്കുക വഴി നമുക്ക് വിശ്വാസപ്രമാണങ്ങളുടെ രീതിയനുസരിച്ച് ലഭ്യമാകുന്നത് അവരുടെ അനുഗ്രഹമാണ്. അതായത് അവര്‍ നമുക്ക് വേണ്ടി ചെയ്ത സേവനത്തെ അനുസ്മരിക്കലാണ് കാല്‍തൊട്ടു വന്ദിക്കലിലൂടെ നാം നിര്‍വ്വഹിക്കുന്നത്. പകരം അവരുടെ അനുഗ്രഹത്തെയും നാം അതിലൂടെ ലഭ്യമാക്കിക്കഴിഞ്ഞുവെന്നു സാരം.

  എന്നാല്‍ യോഗാഭ്യാസത്തെ മികച്ച ഒരു വ്യായാമമുറയായി കണ്ടുവരുന്ന ആധുനിക സങ്കല്‍പ്പങ്ങളിലെ പ്രധാനപ്പെട്ട ഒരു രീതിയാണ് കാല്‍തൊട്ടു വന്ദിക്കുക, സാഷ്ടാംഗ പ്രണാമം ചെയ്യുക എന്നിവ. അങ്ങനെ മികച്ച വ്യായാമരീതിയായും ഇതിനെ കാണുന്നതില്‍ തെറ്റില്ല.

  മാതാപിതാക്കളെ വന്ദിക്കുക വഴി കുടുംബത്തില്‍ ഏകതാബോധം വളരുമെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയിട്ടുണ്ട്. സ്നേഹ ബന്ധവും ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇതോടെ അത്തരത്തിലുള്ള ഭവനങ്ങളില്‍ നിന്നും "കലി" പുറത്തു പോകുമെന്നൊരു വിശ്വാസമുണ്ട്‌.

  പാദത്തിന് പ്രത്യേകമായൊരു മഹത്വമാണ് പുരാണം പോലും സങ്കല്‍പ്പിചിരിക്കുന്നത്. ഋഷീശ്വരന്മാര്‍ക്ക് പോലും ആശ്രയിക്കാനുണ്ടായിരുന്നത് ഭഗവല്‍ പാദങ്ങളാണ് എപ്പോഴും. മാത്രമല്ല, ഹൈന്ദവധര്‍മ്മത്തിലെ വര്‍ണ്ണ വ്യവസ്ഥ പരിശോദിച്ചാല്‍ സേവാകര്‍മ്മം ചെയ്തുവന്നിരുന്ന ശൂദ്രനാകട്ടെ ഭഗവാന്റെ പാദത്തില്‍ നിന്നുമാണ് പിറന്നിരിക്കുന്നത്.

അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞ്  "ഭാഗവതം" അവസാനിപ്പിക്കുന്നതും.

"പ്രണാമോ ദുഃഖശമനം
തം നമാമി ഹരിംപരം"  

സൂര്യദര്‍ശനം നിഷിദ്ധമായ സമയങ്ങള്‍ ഏതൊക്കെ?

  പ്രഭാത സൂര്യദര്‍ശനത്തിനും നമസ്ക്കാരത്തിനുമൊക്കെ ഭാരതീയത അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. സായാഹ്നസൂര്യനെ നോക്കുന്നതും സൂര്യപ്രഭയേല്‍ക്കുന്നതും സൗന്ദര്യവര്‍ദ്ധനയ്ക്ക് സഹായകമാണെന്ന് പോലും ഒരു ചൊല്ലുണ്ട്. പക്ഷെ സൂര്യനെ നോക്കാന്‍ പാടില്ലാത്ത നിഷിദ്ധ സമയങ്ങളെപ്പറ്റിയും ആചാര്യന്മാര്‍ പ്രതിപാദിച്ചിട്ടുണ്ട്.

  "സൂര്യനെന്നൊരു നക്ഷത്രം, ഭൂമിയെന്നൊരു ഗോളം" - ഈ പഴയ വരികളുണ്ടായതും പ്രപഞ്ചകോടിയില്‍ നിന്നുതിരുന്ന തത്വം, ശാസ്ത്രജ്ഞാനം പകര്‍ന്നു തരുന്ന ഭാവനയില്‍ നിന്നാകാം. അണ്ഡകടാഹങ്ങള്‍ക്കുമേലെ അപ്രമേയമായി വിലസുന്ന സൂര്യനെന്ന മഹാത്ഭുതത്തെ സംബന്ധിച്ച് എത്രയെത്ര കഥകള്‍ നാം കേട്ടിരിക്കുന്നു. അതിപുരാതനകാലം മുതല്‍ തന്നെ മനുഷ്യന്റെ ആരാധനാമൂര്‍ത്തിയാണ് സൗരയുഥനാഥനായ സൂര്യന്‍. ഇതിന് ഉദാഹരണമായി ഒറീസയിലെ കൊണാര്‍ക്കിലാകട്ടെ സൂര്യക്ഷേത്രം തന്നെയുണ്ട്‌.

  ഭൂമിയില്‍ നിന്ന് ഏകദേശം പതിനഞ്ച് കോടി കിലോമീറ്റര്‍ അകലെ ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്‍ അഗ്നിയേക്കാള്‍ ചൂടുള്ളതാണ്. ഉപരിതത്തില്‍ 580 കെല്‍വിനും അകക്കാമ്പിന് 15.6 കോടി കെല്‍വിനുമാണ് ചൂട്. പതിനാല് ലക്ഷത്തോളം കിലോമീറ്റര്‍ വ്യാസമുള്ള സൂര്യനില്‍ ഓരോ സെക്കന്റിലും 70 കോടി ടണ്‍ ഹൈഡ്രജന്‍ 69.5 കോടി ടണ്‍ ഹീലിയമായി മാറുന്നു. ന്യൂക്ലിയര്‍ ഫ്യുഷനിലൂടെയാണ് സൗരോര്‍ജ്ജം ഉണ്ടാകുന്നത്. സെക്കന്റില്‍ ഏകദേശം 50 ലക്ഷം ടണ്‍ ഊര്‍ജ്ജം ഗാമാ കിരണങ്ങളായി പുറത്തേക്ക് വരുന്നു. 450 കോടി വര്‍ഷം പ്രായം കണക്കാക്കപ്പെട്ട സൂര്യന് ഇനി 500 കോടി വര്‍ഷം കൂടി ഇത്തരത്തില്‍ ജ്വലിച്ചു നില്‍ക്കാനാകുമത്രേ!

  ജലത്തില്‍ പ്രതിഫലിച്ചിരിക്കുമ്പോഴും നട്ടുച്ചനേരത്തും സൂര്യനെ നോക്കരുതെന്നാണ് വിശ്വാസം. ഇതിനെ ശാസ്ത്രവും പിന്തുണയ്ക്കുന്നു. സ്വക്ഷേത്രബലവാനായി ജ്വലിച്ചു നില്‍ക്കുന്ന സൂര്യഭഗവാനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുന്നത് ഹാനികരമാണ്. മധ്യാഹ്നത്തില്‍ മനുഷ്യനേത്രങ്ങള്‍ കൊണ്ട് സൂര്യനെ വീക്ഷിച്ചാല്‍ ഗുരുതരമായ കാഴ്ച്ചവൈകല്യത്തിന് അത് വഴിതെളിക്കും. ഇതിനെ തന്നെയാണ് ഭാരതീയര്‍ നേരത്തെ സൂര്യശാപമെന്ന് വിശേഷിപ്പിച്ചിരുന്നത്. ജലത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ വരുണഭഗവാനുമായി കൂടിച്ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മനുഷ്യര്‍ക്ക്‌ ആ ദൃശ്യം നിഷിദ്ധമാണെന്ന് പ്രാചീനകാലം മുതല്‍ വിശ്വസിച്ചുപോരുന്നു. 

ശിവാരുതം:- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


ശിവാരുതം:- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

  കുറുക്കന്‍ കരയുക. (ഓരികരിയുക), ഇടിമുഴക്കം നത്ത് മൂളുക. കുറ്റിചൂടന്‍ കൂവുക. എന്നിവകള്‍ ശുഭകര്‍മ്മാനുഷ്ഠാന സമയത്തുണ്ടായാല്‍ ബ്രാഹ്മണര്‍ക്ക് യഥാശക്തം ദാനം ചെയ്ത് പ്രായശ്ചിത്തം വരുത്തി ശുഭകര്‍മ്മാനുഷ്ഠാനങ്ങള്‍  നടത്താം. അല്ലെങ്കില്‍ മറ്റൊരു ശുഭസമയം ആവര്‍ത്തിക്കണം.

  മൃത്യുയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.