Showing posts with label chandanam. Show all posts
Showing posts with label chandanam. Show all posts

കുളിയും കുറിയും ആരുടെ ദിനചര്യയാണ്‌?

  രാവിലെയുള്ള ഒരു ദിനചര്യയാണിത്. ചിലര്‍ രാവിലെ എണ്ണ തേച്ച് കുളിച്ച് നെറ്റിയില്‍ ചന്ദനമോ കുങ്കുമമോ കുറിചാര്‍ത്തിയാതിനുശേഷമേ മാറ്റ് കര്‍മ്മങ്ങള്‍ എന്തെങ്കിലും ചെയ്യുകയുള്ളൂ. കേരളീയരുടെ ഒരു പ്രഭാതകര്‍മ്മമാണിത്.

അരയ്ക്കു താഴെ ചന്ദനം ധരിക്കാമോ?

  ഭസ്മധാരണം പോലെ തന്നെ ചന്ദനം ധരിക്കുന്നതിന്റെയും ഗുണഗണങ്ങളെപ്പറ്റി ഹൈന്ദവസംഹിത ഏറെ ഉത്ഘോഷിച്ചിട്ടുണ്ട്. എന്നാല്‍ അരയ്ക്കു കീഴെ മംഗളചിഹ്നമായ ചന്ദനം ധരിക്കുന്നത് നിഷിദ്ധമാണെന്നാണ് വിശ്വാസം. ഇതുപോലെ തന്നെ കാലില്‍ സ്വര്‍ണ്ണം ധരിക്കാനും പാടില്ല എന്ന് വിധിയുണ്ട്.

  ലക്ഷ്മീസാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കുന്ന സ്വര്‍ണ്ണം കാലില്‍ അണിയരുതെന്ന് പറയുന്നത് അന്ധവിശ്വാസത്തിലുപരി ശാസ്ത്രീയവുമാണ്.

   സ്വര്‍ണ്ണം സ്ഥിരമായി കാലില്‍ അണിഞ്ഞാല്‍ വാതം വരാനുള്ള സാധ്യത ഏറെയാണെന്ന് ഭാരതീയ വൈദ്യശാസ്ത്രം തെളിവുകളോടെ സമര്‍ത്ഥിക്കുന്നുണ്ട്. ദേവന് ചാര്‍ത്തുന്ന ചന്ദനം മാത്രമല്ല കളഭം, ഭസ്മം, കുങ്കുമം എന്നിവയും അരയ്ക്കു കീഴെ ധരിക്കാവുന്നതല്ലെന്നാണ് വിശ്വാസം. ബിംബത്തില്‍ ചാര്‍ത്തുന്നതുകൊണ്ടാണ് ചന്ദനം അരയ്ക്കു താഴെ ധരിക്കരുതെന്ന് പറഞ്ഞിരുന്നതെന്നാണ് ഇതുവരെ കരുതിപ്പോന്നത്.

  എന്നാല്‍ ഇതിന് തികച്ചും ശാസ്ത്രീയത അവകാശപ്പെടാന്‍ ഉണ്ടെന്ന് സമീപകാല കണ്ടുപിടിത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ചന്ദനം പൊതുവേ ഒരു ശീഥീകരണ വസ്തുവാണ്. അത്തരത്തില്‍ ശീഥീകരണ വസ്തുവായ ചന്ദനം അരയ്ക്കുതാഴെ അമിതമായി ഉപയോഗിക്കുന്നത് ഉത്പാദനശേഷി കുറയ്ക്കുമെന്ന് ആധുനികശാസ്ത്രം പറയുന്നു. 

തിലകം ചാര്‍ത്തല്‍ അത്യാവശ്യമോ?

  പൊട്ടുതൊടുന്നത് ആത്മീയ പുരോഗതിയുടെ പ്രതീകമാണെന്നാണ് സങ്കല്‍പ്പം.

  ശ്രീപരമേശ്വരന്റെ തൃക്കണ്ണായി കാണുന്ന ഭാഗത്താണ് സാധാരണ പൊട്ടുതൊടുന്നത്. കുങ്കുമമോ, ചന്ദനമോ, ഭസ്മമോ കുറിയിടുന്നതിന് ഉപയോഗിച്ചുവരുന്നുണ്ട്.

  ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് തിലകം ചാര്‍ത്തലിനെ കണ്ടുവരുന്നതെങ്കിലും ഇതിന് മതവിശ്വാസവുമായി ബന്ധപ്പെട്ടല്ലാതെ തന്നെ വ്യക്തിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്.

  ഭ്രൂമധ്യം എന്ന മനുഷ്യശരീരത്തിലെ അഞ്ചാമത്തെ ഊര്‍ജ്ജ കേന്ദ്രത്തിലാണ് പൊട്ടിടുന്നത്. ഈ കേന്ദ്രത്തില്‍ ദൃഷ്ടിയുറപ്പിച്ചാണ് "ഹിപ്നോട്ടിക് " നിദ്രയില്‍ വിധേയമാക്കുന്നത് തന്നെ. ഭ്രൂമധ്യത്തില്‍ കുങ്കുമം അണിയുമ്പോള്‍ സൂര്യരശ്മിയില്‍ നിന്നുള്ള ഔഷധാംശത്തെ കുങ്കുമം ആഗിരണം ചെയ്യുകയും ആജ്ഞാചക്രത്തിലൂടെ ഈ അംശത്തെ മനുഷ്യമസ്തിഷ്ക്കത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു.

  ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ചന്ദനവും പുലര്‍ച്ചെ കുങ്കുമവും സായാഹ്നത്തില്‍ ഭസ്മവും ധരിക്കുന്നത് നാഡീശോധനത്തിനും രോഗനിവാരണത്തിനും ഉത്തമമാണെന്ന് സൂര്യരശ്മികളെയും മനുഷ്യശരീരത്തെയും ബന്ധപ്പെടുത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

  ചന്ദനവും ഭസ്മവും ധരിക്കാന്‍ പ്രത്യേക വിധികളും ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നുണ്ട്.

നെറ്റിയില്‍                 :- ഓം കേശവായ നമഃ

കണ്ഠത്തില്‍            :- ഓം പുരുഷോത്തമായ നമഃ

ഹൃദയത്തില്‍             :- ഓം വൈകുണ്ഠായ നമഃ

നാഭിയില്‍                  :- ഓം നാരായണായ നമഃ

പിന്നില്‍                     :- ഓം പത്മനാഭായ നമഃ

ഇടതുവശം                 :- ഓം വിഷ്ണവേ നമഃ

വലതുവശം                :- ഓം വാമനായ നമഃ

ഇടതുചെവിയില്‍       :- ഓം യമുനായ നമഃ

വലതുചെവിയില്‍      :- ഓം ഹരയേ നമഃ

മസ്തകത്തില്‍          :- ഓം ഹൃഷീകേശായ നമഃ

പിന്‍കഴുത്തില്‍           :- ഓം ദാമോദരായ നമഃ

  എന്ന് സ്മരണ ചെയ്താണ് ചന്ദനം ധരിക്കേണ്ടത്.

  ഭസ്മമാകട്ടെ രാവിലെ ജലം കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്‍ത്തും ധരിക്കണം. സായാഹ്നത്തില്‍ ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്‍ക്കാകട്ടെ ഉണങ്ങിയ ഭസ്മം കൊണ്ട് മാത്രമേ കുറിയിടാന്‍ വിധി അനുവദിക്കുന്നുള്ളൂ.       

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.