Showing posts with label raashikal. Show all posts
Showing posts with label raashikal. Show all posts

ജ്യോതിശ്ചക്രം അഥവാ രാശികള്‍ / രാശ്യാധിപന്മാര്‍

ഗ്രഹങ്ങളുടെ ചാരകാലം (സഞ്ചാരകാലം) എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്... ഇവിടെ ക്ലിക്ക് ചെയ്യുക.

ജ്യോതിശ്ചക്രം അഥവാ രാശികള്‍
   ജ്യോതിശ്ചക്രം വൃത്താകൃതിയിലാണെങ്കിലും സാധാരണ ജ്യോതിശാസ്ത്രജ്ഞന്മാര്‍  സൌകര്യത്തിനുവേണ്ടി ചതുരശ്രാകൃതിയിലുള്ള പന്ത്രണ്ടു ഖണ്ഡങ്ങളിലായിട്ടാണ്‌ രാശികളെ രേഖപ്പെടുത്തുന്നത്. അതായത്, കാല്‍ ഇഞ്ചോ കൂടുതലോ അകലത്തില്‍ സമദീര്‍ഘത്തിലായി കുറുകേയും, നെടുകേയും അയ്യഞ്ചു വരകള്‍ വരയ്ക്കുമ്പോള്‍ പതിനാറു ഖണ്ഡങ്ങള്‍ ലഭിക്കുന്നു. അതില്‍ മദ്ധ്യത്തുള്ള നാലുഖണ്ഡങ്ങള്‍ ഉപേക്ഷിച്ചാല്‍ ബാക്കി ചുറ്റിലുമായി പന്ത്രണ്ടു ഖണ്ഡങ്ങള്‍ ശേഷിക്കുന്നു. ഇങ്ങനെ ശേഷിക്കുന്ന ഖണ്ഡങ്ങളില്‍ ഇടതുഭാഗത്ത് മുകളിലുള്ള രണ്ടാമത്തെ ഖണ്ഡം തുടങ്ങി മേടംരാശി എന്നും അതിനടുത്തുവലതുഭാഗത്തുള്ളതിനെ ഇടവം രാശിയെന്നും, അതിനടുത്തതിനെ മിഥുനമെന്നും ഇങ്ങനെ ക്രമേണ ഓരോ ഖണ്ഡങ്ങളിലായി മീനംവരെ ബാക്കി രാശികളേയും രേഖപ്പെടുത്തുന്നു.

രാശ്യാധിപന്മാര്‍ 
   ആദിത്യന്‍ മുതല്‍ ശനിവരെയുള്ള ഏഴു ഗ്രഹങ്ങള്‍ മേടം, ഇടവം മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളുടേയും ഉടമസ്ഥത വഹിക്കുന്നു. അതായത്, സൂര്യന് ചിങ്ങം രാശിയും, ചന്ദ്രന് കര്‍ക്കടകം രാശിയും, കുജന് (ചൊവ്വയ്ക്ക്‌) മേടം വൃശ്ചികം ഈ രാശികളും, ബുധന് മിഥുനം കന്നി ഈ രാശികളും, ഗുരുവിന് (വ്യാഴത്തിന്) ധനു മീനം ഈ രാശികളും, ശുക്രന് ഇടവം തുലാം ഈ രാശികളും, ശനിക്കു മകരം കുംഭം ഈ രാശികളും സ്വക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ ഉടമസ്ഥാവകാശമുള്ള രാശികാളാകുന്നു.

സൗരരാശ്യാദിവിഭജനം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക. 

ഗ്രഹങ്ങള്‍ / രാശികള്‍

ഗ്രഹങ്ങളുടെ ദിക്കുകള്‍ 

സൂര്യന്‍                    - കിഴക്ക് 

ശുക്രന്‍                   - തെക്കുകിഴക്ക്‌ (അഗ്നികോണ്‍)

കുജന്‍ (ചൊവ്വ)      - തെക്ക്

രാഹു                      - തെക്കുപടിഞ്ഞാറ് (നിര്യതികോണ്‍)

ശനി                       - പടിഞ്ഞാറ്

ചന്ദ്രന്‍                    - വടക്കുപടിഞ്ഞാറ് (വായുകോണ്‍)

ബുധന്‍                    - വടക്ക് 

വ്യാഴം                     - വടക്കുകിഴക്ക്‌ (ഈശകോണ്‍ )

കേതുവിന് ദിക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.

ശുഭഗ്രഹങ്ങള്‍, പാപഗ്രഹങ്ങള്‍

ഗ്രഹങ്ങളെ ശുഭഗ്രഹങ്ങള്‍, പാപഗ്രഹങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.

വ്യാഴം, ശുക്രന്‍, ചന്ദ്രന്‍, ബുധന്‍ എന്നിവ ശുഭഗ്രഹങ്ങള്‍

സൂര്യന്‍, ശനി, ചൊവ്വ, രാഹു, കേതു എന്നിവ പാപഗ്രഹങ്ങള്‍.പാപഗ്രഹബന്ധമുള്ള ബുധനും കൃഷ്ണപക്ഷത്തിലെ അഷ്ടമിക്കുശേഷമുള്ള ചന്ദ്രനും പാപഗ്രഹങ്ങളാണ്.

ഗ്രഹങ്ങളുടെ സ്ത്രീ - പുരുഷഭേദങ്ങള്‍ 

പുരുഷഗ്രഹങ്ങള്‍ - കുജന്‍ (ചൊവ്വ), വ്യാഴം, രവി

സ്ത്രീഗ്രഹങ്ങള്‍ - ശുക്രന്‍, ചന്ദ്രന്‍, രാഹു 

നപുംസകഗ്രഹങ്ങള്‍ - ബുധന്‍, ശനി, കേതു

ശനി - (പുരുഷ നപുംസകം)

ബുധന്‍ - (സ്ത്രീനപുംസകം)

രാശികള്‍ 

12 രാശികള്‍ മേടം മുതല്‍ തുടങ്ങുന്നു 
   അതായത് , മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിവയാണവ. 

ജ്യോതിഷത്തില്‍ വര്‍ഷം / മാസം ആരംഭിക്കുന്നത് മേടമാസം മുതലാണ്‌. 


ഓരോ രാശിയുടേയും അധിപന്മാര്‍

മേടം, വൃശ്ചികം      - കുജന്‍ (ചൊവ്വ)

ഇടവം, തുലാം        - ശുക്രന്‍ 

മിഥുനം, കന്നി        - ബുധന്‍

കര്‍ക്കടകം             - ചന്ദ്രന്‍ 

ചിങ്ങം                    - സൂര്യന്‍ 

ധനു - മീനം            - വ്യാഴം 

മകരം - കുംഭം        - ശനി 

രാശിസ്വരൂപങ്ങള്‍ 

മേടം                     - ആട് 

ഇടവം                   - കാള 

മിഥുനം                  - സ്ത്രീയും പുരുഷനും

കര്‍ക്കടകം           - ഞണ്ട്

ചിങ്ങം                  - സിംഹം 

കന്നി                    - കന്യക

തുലാം                   - ത്രാസ് 

വൃശ്ചികം              - തേള്‍

ധനു                      - മനുഷ്യന്റേയും കുതിരയുടേയും രൂപം 

മകരം                  - മാന്‍ മുഖമുള്ള മുതല 

കുംഭം                   - കുടം തോളില്‍ വച്ച പുരുഷന്‍

മീനം                    - രണ്ടു മത്സ്യങ്ങള്‍

നവഗ്രഹങ്ങള്‍ക്കുള്ള പുഷ്പങ്ങള്‍ 

സൂര്യന്‍            - കൂവളഇല

ചന്ദ്രന്‍             - വെള്ളതാമര 

കുജന്‍             - ചുവന്ന പൂക്കള്‍ 

ബുധന്‍           - തുളസിമാല 

വ്യാഴം             - ചെമ്പകം 

ശുക്രന്‍           - മുല്ല 

ശനി               - കരിങ്കുവളം 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.