സാന്നിദ്ധ്യസ്യ നിവേദസ്യ തഥാ പരിജനസ്യ ച
കാര്യമഷ്ടമഭാവേന ഗുണദോഷനിരൂപണം.
ദേവസാന്നിദ്ധ്യം, നിവേദ്യസാധനങ്ങള്‍, പരിചാരകന്മാ൪ എന്നിവരുടെ ഗുണദോഷഫലങ്ങളെ ദേവപ്രശ്നത്തില്‍ ചിന്തിക്കേണ്ടത് എട്ടാം ഭാവംകൊണ്ടുവേണം.
*************************************************
എട്ടാം ഭാവം ദേവപ്രശ്നത്തില്‍
1). മൂലപ്രതിഷ്ഠയുടെ ശക്തി
2). നിവേദ്യത്തിന്‍റെ പര്യാപ്തതയും അപര്യാപ്തതയും
3). ദേവതൃപ്തി
4). അമ്പലവാസികളല്ലാത്ത ജോലിക്കാ൪
5). അപകടങ്ങള്‍
6). മരണം
7). തീപിടുത്തം
8). കാലാന്തരത്തില്‍ വന്ന പ്രതിഷ്ഠകള്‍
9). അഷ്ടബന്ധം
10). ബിംബപീഠത്തിന്‍റെ സ്ഥിതി
11). യോഗ്യതകളും അയോഗ്യതകളും
12). ദേവതാശാപവും കോപവും
13). വഴിപാടുകള്‍
14). പ്രതിമയുടെ (പ്രതിഷ്ഠയുടെ , വിഗ്രഹത്തിന്‍റെ, ബിംബത്തിന്‍റെ) സ്ഥിതി.