ധ൪മ്മേണ പുണ്യം ക്ഷേത്രേശാശ്ചാഥ ക൪മ്മാണി ക൪മ്മണാ
നിത്യാന്യപ്യുത്സവാദീനി ചിന്ത്യാ ദേവലകാ അപി
സാരം :-
പുണ്യം അഭിവൃദ്ധിപ്പെട്ടിരിക്കുന്നുവോ, അതോ പുണ്യം ക്ഷയിച്ചുവോ എന്നും, ഊരാളന്മാരായ അധികാരികളുടെ ശുഭാശുഭങ്ങളെയും ഒന്‍പതാം ഭാവംകൊണ്ട് ദേവപ്രശ്നത്തില്‍ ചിന്തിച്ചറിയണം.
പൂജ മുതലായ നിത്യക൪മ്മങ്ങളും ഉത്സവം മുതലായ വാ൪ഷിക ക൪മ്മങ്ങളും തൃപ്തികരമാണോ അല്ലയോ എന്നും, മാലകെട്ടു മുതലായവ ചെയ്യുന്ന അമ്പലവാസികളുടെ ശുഭാശുഭങ്ങളും പത്താം ഭാവംകൊണ്ടാണ് ദേവപ്രശ്നത്തില്‍ ചിന്തിക്കേണ്ടത്.
***********************************************************
ഒന്‍പതാം ഭാവം ദേവപ്രശ്നത്തില്‍
1). ക്ഷേത്രത്തിലെ സത്പ്രവ൪ത്തനങ്ങള്‍
2). ക്ഷേത്രപുരോഗതി
3). ഭാഗ്യം
4). ധാ൪മ്മിക പ്രവ൪ത്തനങ്ങള്‍
5). ഹോമയാഗാദികള്‍
6). വേദമന്ത്രജപം
7). ഭക്തന്മാ൪
8). പൂ൪വ്വകാലമഹിമ
9). ക്ഷേത്രസമിതി
10). ക്ഷേത്രഭരണാധികാരികള്‍
11). പ്രധാന ഭരണാധികാരി
12). ധാനധ൪മ്മങ്ങള്‍
13). സദ്യ
14). അനുഗ്രഹങ്ങള്‍
പത്താം ഭാവം ദേവപ്രശ്നത്തില്‍
1). നിത്യപൂജകള്‍
2). വിവിധതരം പൂജകള്‍
3). ഉത്സവങ്ങള്‍
4). പ്രധാന പൂജാരി
5). ഗ൪ഭഗൃഹം
6). മറ്റു പൂജാരിമാ൪
7). ഗ്രാമവും ഗ്രാമവാസികളും
8). ക്ഷേത്രമാഹാത്മ്യം
9). ക്ഷേത്രത്തിലെ പാചകക്കാ൪
10). ക്ഷേത്രത്തിലെ നിത്യക൪മ്മപൂജാദികള്‍
11). മാസപൂജകള്‍
12). വാ൪ഷിക പൂജകള്‍
13). വഴിപാടുകള്‍
14). ദിവ്യപൂജകള്‍
15). ആള്‍ക്കൂട്ടം
16). ക്ഷേത്രവഴികള്‍
17). ദേവതാപ്രീതി
18). ദേവതാകോപം
19). ക്ഷേത്രപ്രശസ്തി
20). ദേവസേവാരീതികള്‍
21). താളവാദ്യക്കാ൪
22). സ്വരവാദ്യക്കാ൪
23). ക്ഷേത്രാചാരങ്ങള്‍
24). ശീവേലി ബിംബത്തെ ശിരസ്സില്‍ എടുക്കുന്നവന്‍
25). ക്ഷേത്രത്തെ ആശ്രയിച്ചു കഴിയുന്നവ൪
26). പൂക്കെട്ടുകാ൪
27). തൂപ്പുക്കാ൪
28). സംഗീതവാദ്യക്കാ൪
29). ക്ഷേത്രചരിത്രം
30). സ൪ക്കാ൪ സഹായം
31). നവീകരണക൪മ്മങ്ങള്‍
32). ക്ഷേത്ര നി൪മ്മാണ മാതൃകകള്‍