ജീ൪ണ്ണോദ്ധൃതിം സ്ഥാപിതമന്ത്രബിംബ
ഗൃഹാദിജീ൪ത്തൗ സപദീതി കു൪യ്യാല്‍
ദുഃസ്ഥോƒന്യഥാ ചേദ്വിപദേ തഥാ ചേല്‍
സുസ്ഥോƒത്ര ദേവോ യദി സമ്പദേ സ്യാല്‍ - ഇതി
സാരം :-
മന്ത്രവിധിപ്രകാരം സ്ഥാപിച്ചിട്ടുള്ള ബിംബത്തിനൊ അതിന്നാധാരമായ ശ്രീകോവിലിനൊ മറ്റു ഉപാലയങ്ങള്‍ക്കൊ വല്ല കേടുപാടുകളും കണ്ടാല്‍ ഉടന്‍തന്നെ വിധിപ്രകാരം ജീ൪ണ്ണോദ്ധാരം നടത്തേണ്ടതാണ്. അല്ലെങ്കില്‍ ദേവചൈതന്യത്തിനു വൈകല്യം സംഭവിക്കും. ആ ചൈതന്യദോഷംകൊണ്ട് ദേവരക്ഷകന്മാ൪ക്കും നാട്ടിനും ആപത്തുക്കള്‍ സംഭവിക്കതന്നെ ചെയ്യും. ദോഷങ്ങള്‍ക്ക് നിവാരണങ്ങള്‍ ചെയ്‌താല്‍ രക്ഷാധികാരികള്‍ക്കും നാട്ടിനും ശ്രേയസ്സ് സംഭവിക്കയും ചെയ്യും.