സാന്നിദ്ധ്യക്ഷേത്രബിംബാനി ത്രീണി ലഗ്നേന ചിന്തയേല്‍
നിധികോശധനായാനം രക്ഷകാന൪ത്ഥരാശിനാ
സാരം :-
ദേവപ്രശ്നത്തില്‍ ഒന്നാം ഭാവം (ലഗ്നഭാവം)
ദേവസാന്നിദ്ധ്യത്തിന് കുറവുണ്ടോ എന്നും മറ്റുമുള്ള അനിഷ്ട ഫലങ്ങളും സാന്നിദ്ധ്യം നി൪ദ്ദോഷമായും പരിപൂ൪ണ്ണമായും ഉണ്ടോ എന്നുള്ള ശോഭനഫലങ്ങളും തല്‍സംബന്ധമായ മറ്റു ചിന്തകളും ലഗ്നംകൊണ്ടാണ് (ഒന്നാം ഭാവംകൊണ്ടാണ്) ചെയ്യേണ്ടത്. അതുപോലെ ശ്രീകോവില്‍, ഗ൪ഭഗൃഹം ഇവയ്ക്കു കേട്, അംഗവൈകല്യം, അഗ്നി മുതലായവയെക്കൊണ്ടുള്ള അനിഷ്ടം ഇത്യാദിദോഷങ്ങളും ബലം, ഭംഗി മുതലായ നി൪ദ്ദോഷാവസ്ഥകളും, അതുപോലെ ബിംബത്തിന്‍റെ (വിഗ്രഹത്തിന്‍റെ, പ്രതിഷ്ഠയുടെ) ശുഭാശുഭത്വങ്ങളും ലഗ്നഭാവംകൊണ്ടുതന്നെ ചിന്തിച്ചു കൊള്ളണം.
1). ബിംബത്തിന്‍റെ പൊതുവെയുള്ള സ്ഥിതി.
2). സുസ്ഥിതിയും ദുസ്ഥിതിയും
3). ബിംബദേവത
4). ബിംബത്തിന്‍റെ അവസ്ഥ
5). ക്ഷേത്രത്തിലെ കെട്ടിടങ്ങള്‍ - സമുച്ചയം.
6). ദേവബിംബത്തിന്‍റെ അവയവങ്ങള്‍
7). ബിംബത്തിന്‍റെ ഭംഗി
8). ബിംബത്തിന്‍റെ അംഗഭംഗം
9). ബിംബം ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന അഷ്ടബന്ധം
ദേവപ്രശ്നത്തില്‍ രണ്ടാം ഭാവം
ദേവപ്രശ്നത്തില്‍ രണ്ടാം ഭാവം കൊണ്ട് നിധി, ഭണ്ഡാരം, ധനാഗമം, രക്ഷകന്മാ൪ മുതലായവയെ ചിന്തിക്കണം.
1). ക്ഷേത്രത്തിലെ ധനം
2). ക്ഷേത്ര ഭണ്ഡാരം.
3). ക്ഷേത്ര ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുക്കള്‍.
4). ക്ഷേത്രപാലകന്മാരും പരിചാരകരും
5). ക്ഷേത്രഭരണാധികാരികള്‍
6). പൂജാസാധനങ്ങള്‍
7). ഹുണ്ടിക
8). ദേവന്‍റെ സ്വത്തുക്കള്‍
9). ദേവന്‍റെ സംരക്ഷണം
10). ദേവന്‍റെ ദൃഷ്ടി