കാമീ കലാവിൽ ക്രോധീ ച ദീർഘവക്ത്രതനുശ്ശഠഃ
പരേംഗിതജ്ഞഃ കലഹീ ഹിംസ്രഃ സ്യാദതിഗണ്ഡജഃ
സാരം :-
അതിഗണ്ഡം നിത്യയോഗത്തിൽ ജനിക്കുന്നവൻ കാമശീലവും, കലാവിദ്യകളിൽ ജ്ഞാനവും കോപാധിക്യവും ഉള്ളവനായും ശരീരവും മുഖവും നീണ്ടിരിക്കുന്നവനായും ശഠപ്രകൃതിയായും അന്യന്മാരുടെ ആശയങ്ങളെ അറിയുന്നവനായും കലഹപ്രിയനായും ഹിംസാശീലമുള്ളവനായും ഭവിക്കും.