715. മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമര ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്?
ആറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട)
716. മുടി വളരാനാണെന്ന വിശ്വാസത്തിൽ ചൂല് വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
കല്ലിൽ ഭഗവതി ക്ഷേത്രം (എറണാകുളം)717. ചെവി കേൾക്കാത്തവർ വെടിവഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
കാപ്പാട്ടുക്കാവ് ക്ഷേത്രം (കണ്ണൂർ)
718. കണ്ണുരോഗവും, ത്വക് രോഗവും മാറുവാൻ ആദിത്യപൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ഏത്?
ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)719. ആയുർവർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
കിള്ളിക്കുറിശ്ശി മംഗലം ശിവക്ഷേത്രം (പാലക്കാട് - തിരുവില്വാമല)
720. മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്?
തൃച്ചാറ്റ്കുളം മഹാദേവക്ഷേത്രം (ആലപ്പുഴ)
721. സന്താന സൗഭാഗ്യത്തിന് അപ്പവും, നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം ഏത്?
പുൽപ്പള്ളി സീതാദേവി ക്ഷേത്രം (വയനാട്)722. സംസാരശേഷി നഷ്ടപ്പെട്ടവർ കദളിപ്പഴം നേദിക്കുന്ന ക്ഷേത്രം ഏത്?
വായില്ലാകുന്നിലപ്പൻ ക്ഷേത്രം (പാലക്കാട് - കടമ്പഴിപ്പുറം)
723. ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
കീഴൂർ ധർമ്മശാസ്താ ക്ഷേത്രം (കാസർകോഡ്)
724. മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം ഏത്?
വൈതൂർ കാലിയാർ ക്ഷേത്രം (കണ്ണൂർ - ഉളിക്കൽ)
725. വിവാഹലബ്ധിയ്ക്കായി ഇണപ്പുടവ ചാർത്തുക എന്ന വഴിപാട് ഏത് ക്ഷേത്രത്തിലാണ് ഉള്ളത്?
ആനന്ദപുരം ശ്രീ മഹാവിഷ്ണുക്ഷേത്രം (തൃശ്ശൂർ)
726. മരണഭയത്തിൽ നിന്ന് മുക്തി ലഭിക്കുവാൻ എള്ളുപായസം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
അറക്കുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം (ഇടുക്കി)727. ഉദരരോഗത്തിന് വഴുതനങ്ങ നേദ്യം നടത്തുന്ന ക്ഷേത്രം ഏത്?
ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം (കോട്ടയം)
728. കണ്ണ് രോഗത്തിന് തൃക്കണ്ണ് ചാർത്തൽ പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
ചക്കംകുളങ്ങര ധർമ്മശാസ്താക്ഷേത്രം (തൃശ്ശൂർ - തലോർ)729. ആസ്മ മാറുവാൻ ഹനുമാന് തൊട്ടിയും കയറും നടയിൽ വെക്കുന്ന ക്ഷേത്രം ഏത്?
തൃക്കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട - കവിയൂർ)
730. സന്താനലബ്ധിയ്ക്ക് പ്രത്യേക വഴിപാടായി കുടുക്കച്ചോറ് നേദിച്ച് കുരങ്ങന്മാർക്ക് കൊടുക്കുന്ന ക്ഷേത്രം ഏത്?
വള്ളിക്കാട്ടുക്കാവ് (കോഴിക്കോട് - എടക്കര)