ഭോഗധനൈശ്വര്യയുതോ
വാഗ്മീ രണവല്ലഭോ ജനാധിപതിഃ
വ്യഗ്രീഭൂതസ്ത്യാഗീ
ഗോവാഹനവാംശ്ച ധുരുധുരായോഗേ
സാരം :-
ധുരുധുരായോഗത്തിൽ ജനിക്കുന്നവൻ ഭോഗസുഖവും ധനവും ഐശ്വര്യവും വാഗ്മിത്വവും ഉള്ളവനായും രണശൂരനായും രാജതുല്യനായും അഥവാ ജനനായകനായും (നേതാവ്) വ്യാകുലതയുള്ളവനായും ദാനം ചെയ്യുന്നവനായും പശുക്കളും വാഹനങ്ങളും ഉള്ളവനായും ഭവിക്കും.
കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ " ധുരുധുരായോഗം " സംഭവിക്കുന്നു.
*************************
കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ " ധുരുധുരായോഗം " സംഭവിക്കുന്നു.