ദീർഘദർശീ ജിതരിപുഃ കുബ്ജാംഗോ മദനാതുരഃ
സ്വതന്ത്രഃ പശുമാൻ മന്ത്രീനരോ വിഷ്കംഭയോഗജഃ
സാരം :-
വിഷ്കംഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ ദീർഘദർശിയാകയും (വിദ്വാനാകയും) ജിതശത്രുവാകയും (ശത്രുക്കളെ ജയിക്കുന്നവനാകയും) കൂനുള്ള ശരീരത്തോടും കാമപാരവശ്യത്തോടുംകൂടിയവനായും സ്വതന്ത്രനാകയും പശുക്കളുള്ളവനാകയും മന്ത്രിനിപുണനാകയും ഫലമാകുന്നു.