761. എരുമപ്പാല് പച്ചയായി നേദിക്കുന്ന ക്ഷേത്രം ഏത്?
അടുക്കത്തു മേലോം ഭഗവതി ക്ഷേത്രം (കാസർകോഡ് - കുണ്ടംകുഴി)
762. കൂവപ്പായസം നേദ്യമുള്ള ക്ഷേത്രം ഏത്?
തുറയിൽ ഭഗവതിക്ഷേത്രം (കോഴിക്കോട് - കാരന്തൂർ)
763. കേരളത്തിൽ ഏത് ക്ഷേത്രത്തിലാണ് അത്താഴ പൂജയ്ക്ക് കഷായം നേദ്യമുള്ളത്?
വടക്കൻ പറവൂർ മുകാംബിക ക്ഷേത്രം (എറണാകുളം)
764. ഏത് ക്ഷേത്രത്തിലെ നരസിംഹമൂർത്തിക്കാണ് ശർക്കര പാൽപ്പായസം എന്ന നേദ്യമുള്ളത്?
തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം)
765. ഏത് നരസിംഹക്ഷേത്രത്തിലാണ് ആയിരംകുടം ധാര വഴിപാടുള്ളത്?
മുരിയമംഗലം നരസിംഹക്ഷേത്രം (എറണാകുളം - തിരുവാണിയൂർ)
766. വൃക്ഷതൈകൾ ഉപയോഗിച്ച് നടത്തുന്ന തുലാഭാരം ഏത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്?
തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ - മാവേലിക്കര)
767. ദേവീ ക്ഷേത്രങ്ങളിൽ സാധാരണ നടത്തുന്ന രക്തപുഷ്പാഞ്ചലി ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലാണ് പ്രധാന വഴിപാടായി ഉള്ളത്?
ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (ആലപ്പുഴ)
768. പക്ഷിപീഡ മാറുവാൻ പക്ഷിയെ നടയിൽ വെയ്ക്കുക എന്ന ചടങ്ങ് നടത്തുന്ന ക്ഷേത്രം ഏത്?
ഗോവിന്ദപുരം ക്ഷേത്രം (കോട്ടയം - ശാസ്തക്കുളം)
769. ശരീരത്തിൽ ചൂരൽ ചുറ്റി പ്രദക്ഷിണം ചെയ്യുന്ന " ചൂരൽ ഉരുളിച്ച " എന്ന ആചാരം നടക്കുന്ന ക്ഷേത്രം ഏത്?
കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം (പത്തനംതിട്ട)
770. ഏത് ക്ഷേത്രത്തിലെ മതിലുകളിലാണ് വഴിപാടായി അക്ഷരങ്ങൾ വരയ്ക്കുന്ന ആചാരമുള്ളത്?
കൂത്തന്നൂർ സരസ്വതിക്ഷേത്രം (തമിഴ്നാട്)
771. ഷഷ്ഠിസദ്യ കഴിഞ്ഞാൽ കഴിച്ച ഇലയിൽ ഭക്തന്മാർ ശയനപ്രദക്ഷിണം നടത്തുന്ന ആചാരമുള്ള ക്ഷേത്രം ഏത്?
കാട്ടുകുക്കേ സുബ്രഹ്മണ്യക്ഷേത്രം (കാസർകോഡ് - പെർള)
772. എല്ലാ വർഷവും " പന്തീരായിരം " തേങ്ങ എറിയുന്ന വഴിപാട് നടത്തുന്ന കേരളത്തിലെ ഏക വേട്ടക്കൊരുമകൻ ക്ഷേത്രം ഏത്?
പെരുമുടിശ്ശേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം (മലപ്പുറം - എരമംഗലം)
773. നാളികേരവുമായി 12 പ്രദക്ഷിണം ചെയ്ത് 12 പ്രാവശ്യം തലക്കുഴിഞ്ഞ് നടയിൽ ഉടയ്ക്കുന്ന ആചാരം ഏത് ക്ഷേത്രത്തിലാണ് ഉള്ളത്?
ബ്രഹ്മപുരം മഹാലക്ഷ്മി പ്രത്യുംഗിരാ ദേവിക്ഷേത്രം (തിരുവനന്തപുരം - ശാസ്തമംഗലം)