ചന്ദ്രന്‍റെ രത്നമായ മുത്ത് സമുദ്രത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്ക, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, മെക്സിക്കോ, ഓസ്ട്രേലിയ, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ ഭാഗങ്ങളിലെ സമുദ്രത്തിലെ ചിപ്പിയില്‍ നിന്നുമാണ് മുത്ത് ധാരാളമായി ലഭിക്കുന്നത്. നിഷ്കളങ്കതയുടേയും, പരിശുദ്ധിയുടേയും പര്യായമായി മുത്തിനെ പരിഗണിക്കുന്നു.
പ്രാചീനഗ്രന്ഥങ്ങള്‍ പ്രധാനമായും എട്ടുതരം മുത്തുകള്‍ ഉള്ളതായി പറയപ്പെടുന്നു.
1). ഗജമുത്ത്
2). സര്‍പ്പമുത്ത്
3). ചിപ്പിമുത്ത്
4). ശംഖുമുത്ത്
5). മേഘമുത്ത്
6). മുളമുത്ത്
7). മത്സ്യമുത്ത്
8). പന്നിമുത്ത്
പ്രാചീനഗ്രന്ഥങ്ങളില്‍ പ്രധാനമായും 8 സ്ഥലങ്ങളില്‍ നിന്ന് മുത്തുകള്‍ കിട്ടുന്നതായി പറയപ്പെടുന്നു.
1). സിംഹളക
2). പരലോകം
3). സൗരാഷ്ട്രം
4). താമ്രപൗര്‍ണ്ണിനദി
5). പരസവ
6). വടക്കന്‍ രാജ്യങ്ങള്‍
7). പാണ്ഡ്യവടക
8). ഹിമാലയം
വിവിധതരം മുത്തുകള്‍ ആണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് കിട്ടുന്നത്. ഇരുണ്ട മുത്ത് വിഷ്ണുവിന്‍റെയും, ചന്ദ്രശോഭകാണിക്കുന്ന മുത്ത് ഇന്ദ്രന്‍റെയും, മഞ്ഞനിറമുള്ള മുത്ത് വരുണന്‍റെയും, കറുത്ത മുത്ത് യമന്‍റെയും, ചുവന്ന മുത്ത് വായുവിന്‍റെയും, താമരയുടെ തിളക്കമുള്ള മുത്ത് അഗ്നിയുടേയും പ്രതിരൂപങ്ങളാണ്.
ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ചന്ദ്രനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ് മുത്ത് സാധാരണയായി ധരിക്കുന്നത്. മുത്തിനെപ്പറ്റി പഠിക്കുമ്പോള്‍ ചന്ദ്രനെക്കുറിച്ചുകൂടി നാം അറിയേണ്ടതാണ്.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനാണ് ജലാശയങ്ങളില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാക്കുന്നത്. ഈ ചന്ദ്രന്‍റെ ആകര്‍ഷണശക്തിയാണ് 5 ലിറ്ററോളം വരുന്ന മനുഷ്യശരീരത്തിലെ രക്തത്തിലും സ്വാധീനിക്കുന്നത്. ഇത് ജ്യോതിഷത്തിന്‍റെ ശാസ്ത്രീയതയ്ക്ക് ഉറപ്പുനല്‍കുന്ന ഒരു വസ്തുത ആണ്. ചന്ദ്രന്‍ ജ്യോതിഷത്തില്‍ ദേഹകാരകനും, മനകാരകനുമാണ്.