ബുദ്ധിഭ്രമം, പരുഷവാക്ക്, നേത്രരോഗം, തൊണ്ടരോഗം, നാസികരോഗം, തൃദോഷ കോപജ്വരം, വിഷബാധ ത്വക്ക് രോഗം, പാണ്ട്, രോഗം, ദുഃസ്വപ്നം, വിചര്‍ചിക (ത്വക്ക് രോഗം), വീഴ്ച പാരുഷ്യം, ബന്ധനം, ശരീരദ്ധ്വാനം, ഗന്ധര്‍വ്വബാധ, ഭൂമിവാസിഗ്രഹബാധ, ഹര്‍മ്മ്യവാസിഗ്രഹബാധ, ഗുഹ്യരോഗം, ഉദരരോഗം, അദൃശ്യരോഗങ്ങള്‍, മന്ദാഗ്നി രോഗം, ശൂലരോഗം, ഗ്രഹണീരോഗം മുതലായവ ബുധന്‍റെ ശക്തിക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങളാണ്.
ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മരതകം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ബുധന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മരതകം ചെയ്യുന്നത്.
മരതകത്തിന്‍റെ കാഠിന്യം 7.3/4 സ്പെസിഫിക് ഗ്രാവിറ്റി 2.69 - 2.80.
യഥാര്‍ത്ഥ മരതകം ധരിച്ചാല്‍ അത് ധരിക്കുന്ന ആള്‍ക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുകയും ബുദ്ധി ചിന്താശക്തി ഇവ കൂട്ടുകയും ചെയ്യും. മരതകം സര്‍പ്പദംശനത്തില്‍ നിന്നും ദുഷ്ട ശക്തികളില്‍ നിന്നും ധരിക്കുന്ന ആളെ രക്ഷിക്കും. ഗര്‍ഭിണിയായ സ്ത്രീകള്‍ മരതകം ധരിച്ചാല്‍ സുഖപ്രസവം നടക്കും. തലവേദന, ആര്‍ശ്ശസ് തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാകും എന്നാല്‍ കൃത്രിമമായതോ ദോഷമുള്ളതോയായ മരതകം ധരിച്ചാല്‍ നിരാശ, ധന നഷ്ടം, അപകടങ്ങള്‍ തുടങ്ങിയ ദോഷഫലങ്ങള്‍ അനുഭവിക്കും. പ്രാചീന വൈദ്യശാഖകളില്‍ ഔഷധരൂപത്തില്‍ മരതകം ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.