ദാഹം, രക്തകോപം, പിത്തജ്വരം, അഗ്നിദാഹം, വിഷം, ആയുധങ്ങളെക്കൊണ്ട് മുറിവ്, കുഷ്ഠം, നേത്രരോഗം, ഗുല്‍മം, അപസ്മാരം, മജ്ജാരോഗം, പാരുഷ്യം, ചൊറി, ചിരങ്ങുകള്‍, മുറിവ്, രാക്ഷസഗ്രഹബാധ, ഗന്ധര്‍വ്വബാധ, ഘോരഗ്രഹബാധ, ശിരസ്സിനുമുകളില്‍ വരുന്ന രോഗങ്ങള്‍, തടിച്ച ജനനേന്ദ്രിയം, അഗ്നിഭയം, സന്ധിവേദന, വ്രണം, മുഴകള്‍.
മേല്‍പറഞ്ഞ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും പവിഴം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ചൊവ്വായുടെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് പവിഴം ചെയ്യുന്നത്.
നല്ല പവിഴം, വൈധവ്യത്തെ തടയുക, ദുഃസ്വപ്‌നങ്ങള്‍ കാണാതിരിക്കുക, ശത്രുക്കളെ ജയിക്കുക, ആരോഗ്യവാനാകുക തുടങ്ങിയ ഗുണഫലങ്ങള്‍ പൊതുവായി നല്‍കുന്നു.
കൃത്രിമമായ പവിഴം വളരെയേറെ ദോഷഫലങ്ങള്‍ ചെയ്യുന്നു. അപകടം ക്ഷണിച്ചുവരുത്തുക, കലഹം ഉണ്ടാക്കുക തുടങ്ങിയ ദോഷഫലങ്ങള്‍ പ്രകടമാകുവാന്‍ സാദ്ധ്യതയുണ്ട്. ചൊവ്വാ എന്ന ആഗ്നേയ ഗ്രഹം പാപഗ്രഹമായതുകൊണ്ട് യഥാര്‍ത്ഥ പവിഴം മാത്രം ധരിക്കുക.
പവിഴത്തിന് നിറം നഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ ആ രത്നം പിന്നീടുപയോഗിക്കുന്നത് നല്ലതല്ല. പവിഴം വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഭാരതീയ വൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു.