മരതകം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മരതകം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേനിറത്തിലുള്ള പട്ടു തുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു. എങ്കില്‍ ഇത് ധരിക്കുമ്പോള്‍ തീർച്ചപ്പെടുത്താം.
മോതിരത്തില്‍ ധരിക്കേണ്ട മരതകത്തിന് മൂന്നു കാരറ്റിന് മുകളിലെങ്കിലും ഭാരം ഉണ്ടായിരിക്കണം. ഭാരം കൂടുംന്തോറും രത്നങ്ങള്‍ക്ക് ഫലദാനശേഷി കൂടും. മോതിരം നി൪മ്മിക്കുവാനുപയോഗിക്കുന്ന സ്വ൪ണ്ണത്തിനും മോതിരത്തിന്‍റെ തൂക്കം ഉണ്ടായിരിക്കണം. രത്നം ശരീരത്തില്‍ സ്പ൪ശിക്കുന്ന വിധം മോതിരത്തിന്‍റെ കീഴ്ഭാഗം തുറന്നിരിക്കണം. മോതിരം സ്വ൪ണ്ണത്തില്‍ ഘടിപ്പിക്കുന്നതിന് അനുയോജ്യമായ ദിവസങ്ങള്‍ ബുധന്‍റെ നക്ഷത്രങ്ങളായ ആയില്യം, തൃക്കേട്ട, രേവതി എന്നീ ദിനങ്ങളാണ്. ഏതെങ്കിലും ബുധനാഴ്ചയോ, ബുധന്‍റെ ഹോര വരുന്ന മറ്റു ദിവസങ്ങളിലോ മോതിരം ഘടിപ്പിക്കാം.
മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ പച്ചനിറമുള്ള പട്ടിനുള്ളില്‍ പൊതിഞ്ഞുവെയ്ക്കണം. ബുധയന്ത്രം വച്ചിട്ടുള്ള പീഠത്തില്‍ വെച്ച് ബുധന്‍റെ മന്ത്രം കൊണ്ട് ശക്തി പക൪ന്ന് ഷോഡശോപചാരപൂജ നടത്തി മോതിരം കന്നിരാശി വരുമ്പോഴോ മിഥുന രാശി വരുമ്പോഴോ വലത്തുകയ്യുടെ ചെറുവിരലില്‍ ധരിക്കണം.
മരതകത്തോടൊപ്പം ധരിക്കാവുന്ന രത്നങ്ങള്‍ വജ്രവും ഗോമേദകവുമാണ്. മറ്റുള്ള രത്നങ്ങള്‍ മരതകത്തോടൊപ്പം ധരിക്കുന്നത് നന്നല്ല. നവവധുവരന്മാ൪ മരതകം ധരിക്കരുത്. മരതകത്തിന്‍റെ കാലാവധി 3 വർഷമാണ്. അതിന് ശേഷം പുതിയ മരതകം ധരിക്കുക.