ആലസ്യം, സ്വപ്നാടനം തുടങ്ങിയ നിദ്രയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, കഫരോഗങ്ങള്‍, അതിസാരം, പരുക്കള്‍, ശീതജ്വരം, അരുചി, മഞ്ഞപ്പിത്തം, മാനസിക ക്ലേശങ്ങള്‍, മഹോദരം, ജലദോഷം, പീനസം, സ്ത്രീജന്യരോഗങ്ങള്‍, ജലജീവികളില്‍ നിന്നുള്ള ഉപദ്രവം.
ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മുത്ത് എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ചന്ദ്രന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മുത്ത് ചെയ്യുന്നത്. ഇതിന്‍റെ കാഠിന്യം 3.5 , സ്പെസഫിക് ഗ്രാവിറ്റി 1.5 - 2.86 ആണ്.
നല്ല മുത്ത് ധരിച്ചാല്‍ ഉണ്ടാകുന്ന പൊതു ശുഭ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്. വൈധവ്യം ഉണ്ടാവാതെ ഇരിക്കുക, സൗഭാഗ്യങ്ങള്‍, ധനസമ്പാദനം, പാപമോചനം, ബുദ്ധിശക്തി, കീര്‍ത്തി, സ്ത്രീകള്‍ ധരിച്ചാല്‍ വശ്യതയുണ്ടാവുക ആകര്‍ഷകത്വം, ജാതകത്തിലെ ചന്ദ്രന്‍റെ സ്ഥാനവും പക്ഷബലവുമനുസരിച്ച് മറ്റു പല ഗുണഫലങ്ങളും അനുഭവിക്കാനും ഇടവരും. മുത്ത് പൊടിയായും, ചാരമായും ഔഷധങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. പലരോഗങ്ങള്‍ക്കും ഇത് ആയുര്‍വേദത്തില്‍ പ്രതിവിധിയാണ്.